കെ.സി.ഡബ്ല്യു.എ, കെ.സി.വൈ.എല്‍ ആഭിമുഖ്യത്തില്‍ മാര്‍ കുന്നശ്ശേരി അനുസ്‌മരണംനടത്തി

കെ.സി.ഡബ്ല്യു.എ, കെ.സി.വൈ.എല്‍ ആഭിമുഖ്യത്തില്‍ മാര്‍ കുന്നശ്ശേരി അനുസ്‌മരണവും ദുക്‌റാന തിരുനാളും മാറിക സെന്റ്‌ ആന്റണീസ്‌ പള്ളിയില്‍ നടത്തി. സമ്മേളനത്തില്‍ വികാരി ഫാ. വിന്‍സണ്‍ കുരുട്ടുപറമ്പില്‍ അധ്യക്ഷത വഹിച്ചു. ഇന്റര്‍നാഷണല്‍ പഞ്ചഗുസ്‌തി ചാമ്പ്യന്‍ ജോബി മാത്യു മുഖ്യാതിഥിയായിരുന്നു. കെ.സി.സി. പ്രസിഡന്റ്‌ സജി പതിപ്പിള്ളില്‍, അമല്‍ സാബു, റോസിലി ബിനോയ്‌ എന്നിവര്‍ പ്രസംഗിച്ചു. എസ്‌.എസ്‌.എല്‍.സി, പ്ലസ്‌ടു, ഗ്രാജുവേഷന്‍, പോസ്റ്റ്‌ ഗ്രാജുവേഷന്‍ എന്നിവയില്‍ 80% മുകളില്‍ മാര്‍ക്ക്‌ വാങ്ങിയ കുട്ടികളെ ആദരിച്ചു. ജോബി മാത്യു മോട്ടിവേഷണല്‍ ക്ലാസ്‌ നയിച്ചു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.