കെ.സി.സി.എം.ഇ. ത്രിദിന ക്യാമ്പ്‌ നടത്തി

ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌ – മിഡില്‍ ഈസ്റ്റ്‌ (കെ.സി.സി.എം.ഇ) ഗള്‍ഫ്‌ മേഖലയില്‍ വസിക്കുന്ന ക്‌നാനായ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ത്രിദിന ക്യാമ്പ്‌ ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്‌ ഉദ്‌ഘാടനം ചെയ്‌തു.
കെ.സി.സി.എം.ഇ ചെയര്‍മാന്‍ ടോമി നെടുങ്ങാട്ട്‌ അധ്യക്ഷത വഹിച്ചു. കെ.സി.സി.എം.ഇ ജനറല്‍ സെക്രട്ടറി ഷിന്‍സന്‍ കുര്യന്‍, ചൈതന്യ ഡയറക്‌ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കെ.സി.സി. സെക്രട്ടറി ഷൈജി ഓട്ടപ്പള്ളി, കെ.സി.സി.എം.ഇ ജോ. സെക്രട്ടറി ഷിബു എബ്രഹാം, അഡൈ്വസര്‍മാരായ ജോപ്പന്‍ മണ്ണാട്ടുപറമ്പില്‍, ടോമി പ്രാലടിയില്‍, ക്യാമ്പ്‌ കോര്‍ഡിനേറ്റര്‍ രാജു ഓരിയില്‍ എന്നിവര്‍ പ്രസംഗിച്ചു.
സമാപന സമ്മേളനം കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍ ഉദ്‌ഘാടനം ചെയ്‌തു.കെ.സി.സി.എം.ഇ ചെയര്‍മാന്‍ ടോമി നെടുങ്ങാട്ട്‌ അധ്യക്ഷത വഹിച്ചു. കെ.സി.സി. പ്രസിഡന്റ്‌ സ്റ്റീഫന്‍ ജോര്‍ജ്‌, കെ.സി.വൈ.എല്‍. പ്രസിഡന്റ്‌ ബിബീഷ്‌ ഓലിക്കമുറിയില്‍, അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ജോസ്‌ ജയിംസ്‌, കുവൈറ്റ്‌ കെ.സി.സി പ്രസിഡന്റ്‌ റെജി അഴകേടം, കെ.സി.സി.എം.ഇ ജോയിന്റ്‌ സെക്രട്ടറി ഷിബു എബ്രഹാം, ടോമി പുല്‍പ്പാറ, ക്യാമ്പ്‌ കോര്‍ഡിനേറ്റര്‍ രാജു ഓരിയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജോപ്പന്‍ മണ്ണാട്ടുപറമ്പില്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി ഷിന്‍സന്‍ കുര്യന്‍ നന്ദിയും പറഞ്ഞു. കൗണ്‍സിലറും എന്‍.എല്‍.പി ട്രെയിനറുമായ സുജന്‍ തോമസ്‌ ക്ലാസിന്‌ നേതൃത്വം നല്‍കി.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.