ജോയി ചെമ്മാച്ചേല്‍ മെമ്മോറിയല്‍ കര്‍ഷകശ്രീ അവാര്‍ഡ്

ഷിക്കാഗോ∙ കെ.സി.എസിന്റെ മുന്‍ പ്രസിഡന്റും മികച്ച കര്‍ഷകനുമായിരുന്ന അന്തരിച്ച ജോയി ചെമ്മാച്ചേലിന്റെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനായി കെസിഎസ് ‘ജോയിച്ചന്‍ മെമ്മോറിയല്‍ കര്‍ഷകശ്രീ അവാര്‍ഡ്’ ഏര്‍പ്പെടുത്തിയിരിക്കുന്നു. സമുദായ അംഗങ്ങളില്‍ കാര്‍ഷികവൃത്തിയെ പ്രോത്സാഹിപ്പിക്കുന്നതിനാണ് അവാർഡ്.

ജഡ്ജിമാര്‍ വീടുകള്‍ സന്ദര്‍ശിച്ച്, പച്ചക്കറി തോട്ടങ്ങളെ വിലയിരുത്തി മികച്ച കര്‍ഷകനെ തിരഞ്ഞെടുക്കുന്നതാണ്. വിജയികള്‍ക്ക് ട്രോഫികളും ക്യാഷ് അവാര്‍ഡുകളും സമ്മാനിക്കും.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഓഗസ്റ്റ് ഒന്നാം തീയതിക്കു മുമ്പായി കെ.സി.എസ് ജോയിന്റ് സെക്രട്ടറി ടോമി എടത്തിലിന്റെ പക്കല്‍ പേര് റജിസ്റ്റര്‍ ചെയ്യുക. ഫോണ്‍: 847 414 6757. [email protected] എന്ന ഇമെയില്‍ വിലാസത്തിലും പേര് റജിസ്റ്റര്‍ ചെയ്യാം.

ഓഗസ്റ്റ് 15-നുശേഷം വീടുകള്‍ സന്ദര്‍ശിച്ച് പച്ചക്കറി തോട്ടങ്ങള്‍ വിലയിരുത്തുന്നതാണ്. സെപ്റ്റംബര്‍ 15-ന് ക്‌നാനായ സെന്ററില്‍ വച്ചു നടക്കുന്ന ഓണാഘോഷത്തില്‍ വച്ച് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും. റജിസ്റ്റര്‍ ചെയ്യുന്ന എല്ലാവര്‍ക്കും സെപ്റ്റംബര്‍ 15-നു ക്‌നാനായ സെന്ററില്‍ നടക്കുന്ന കാര്‍ഷിക വിള പ്രദര്‍ശനത്തിലും പങ്കെടുക്കാം.







ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.