KCCME ത്രി ദിന ക്യാംപ്  ചൈതന്യയിൽ ഉത്ഘാടനം ചെയ്യപ്പെട്ടു

ക്നാനായ കത്തോലിക്കാ കോൺഗ്രസ്സ് – മിഡിൽ ഈസ്റ്റ്  (KCCME)ഗൾഫ് മേഖലയിൽ വസിക്കുന്ന ക്നാനായ കുട്ടികൾക്കായി  എല്ലാ വർഷവും സംഘടിപ്പിക്കുന്ന ത്രിദ്വിന ക്യാംപ്  ചൈതന്യ പാസ്റ്ററൽ സെൻററിൽ കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാർ മാത്യു മൂലക്കാട്ടിൽ ഇൻഘാടനം ചെയ്തു KCCME ചെയർമാൻ ശ്രീ ടോമി നെടുങ്ങാട്ട് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. കഴിഞ്ഞ പതിമൂന്നു വർഷമായി മുടക്കമില്ലാതെ നടന്നു വരുന്ന ക്യാംപിനേയും  സംഘാടകരേയും പിതാവ് യോഗത്തിൽ അഭിനന്ദിക്കുകയും  സമൂഹത്തിലും സമുദായത്തിലും വിശിഷ്ട വ്യക്തിത്വങ്ങളായി മാറുവാൻ കുട്ടികളെ ആഹ്വാനം ചെയ്തു. KCCME ജനറൽ സെക്രട്ടറി ഷിൻസൻ കുര്യൻ സ്വാഗതം ആശംസിക്കുകയും, ചൈതന്യ ഡയറക്ടർ ഫാ: സുനിൽ , കെ സി സി സെക്രട്ടറി ശ്രീ ഷൈജി ഓട്ടപ്പിള്ളി ,KCCME ജോയിന്റ് സെക്രട്ടറി ശ്രീ ഷിബു എബ്രഹാം , അഡ്വൈസർമാരായ  ശ്രീ ജോപ്പൻ മണ്ണാട്ടുപറമ്പിൽ, ശ്രീ ടോമി പ്രാലടിയിൽ തുടങ്ങിയവർ പ്രസംഗിച്ചു. കാംപ് കോർഡിനേറ്റർ ശ്രീ രാജു ഓരിയിൽ കൃതജ്ഞത അർപ്പിച്ചു.  പ്രശസ്ത കൗൺസിലറും NLP ട്രെയിനറുമായ ശ്രീ സുജൻ തോമസ് നേത്യത്വം നൽകുന്ന  മൂന്നു ദിവസത്തെ ക്യാംപിൽ  ഗൾഫിലെ നിരവധി കുട്ടികളോടൊപ്പം അമേരിക്ക, ആസ്ത്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ വസിക്കുന്ന ഏതാനും ക്നാനായ കുട്ടികൾ കൂടി പങ്കെടുക്കുന്നു







ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.