തേറ്റമലയില്‍ യുവജന ദിനാഘോഷം“Ignite 2k19”

തേറ്റമല: യുവജന ദിനാഘോഷം സെന്റ്‌ സ്റ്റീഫന്‍ കെ.സി.വൈ.എല്‍ തേറ്റമല യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ “Ignite 2k19” എന്ന പേരില്‍ സമുചിതമായി ആഘോഷിച്ചു. വിശുദ്ധ കുര്‍ബാന മദ്ധ്യേ പ്രശസ്‌ത വിജയം കൈവരിച്ച, എസ്‌.എസ്‌.എല്‍.സി, പ്ലസ്‌ 2 വിദ്യാര്‍ത്ഥികള്‍ക്ക്‌ മൊമെന്റോ നല്‍കി ആദരിച്ചു. പതാക ഉയര്‍ത്തലിനുശേഷം മധുരപലഹാരങ്ങള്‍ വിതരണം നടത്തി. ക്‌നാനായ യുവജന കൂട്ടായ്‌മയില്‍ 80 ഓളം പേര്‍ പങ്കെടുത്തു. കെ.സി.വൈ.എല്‍ ഫൊറോന ചാപ്ലയിന്‍ ഫാ. ഷിജോ കുഴിപ്പിള്ളി, മലബാര്‍ റീജിയണല്‍ പ്രസിഡന്റ്‌ ജോബിഷ്‌ ജോസ്‌ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. പുതുമയാര്‍ന്ന അവതരണ രീതികളും, മത്സരങ്ങളും, ഗ്രൂപ്പ്‌ ചര്‍ച്ചകളും, സൗഹൃദ വിരുന്നും ആഘോഷങ്ങള്‍ക്ക്‌ മിഴിവേകി. ചര്‍ച്ചകളില്‍ ഒരു വര്‍ഷത്തേക്കുള്ള കര്‍മ്മ പരിപാടികള്‍ക്ക്‌ രൂപം നല്‍കി. ഭാരവാഹികളായ ജോസിന്‍ ജോസ്‌ (പ്രസിഡന്റ്‌), ജെസ്‌ന ജോര്‍ജ്‌ (സെക്രട്ടറി), ജോമിന്‍സ്‌ ജോസ്‌ (വൈസ്‌ പ്രസിഡന്റ്‌), റ്റോബിന്‍ തോമസ്‌ (ജോ. സെക്രട്ടറി), ഷില്‍ജോ ജോണി (ട്രഷറര്‍), ജോഷി ഷൈജി, സ്‌നേഹ ഷാജു, ഫ. സ്റ്റീഫന്‍ ചീക്കപ്പാറയില്‍ (രക്ഷാധികാരി), സി. പയസ്‌, സി. ദയ എന്നിവര്‍ നേതൃത്വം നല്‍കിഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.