പച്ചക്കറി കൃഷി വ്യാപന പദ്ധതിക്ക്‌ തുടക്കം കുറിച്ചു

ഉഴവൂര്‍: കെ.സി.വൈ.എല്‍ യൂണിറ്റിന്റെ വിഷരഹിത ഉഴവൂര്‍ എന്ന ഹരിത സ്വപ്‌ന പദ്ധതിക്ക്‌ ഉഴവൂര്‍ ഗ്രാമപഞ്ചായത്തിന്റെ പിന്തുണയോടെ തുടക്കമായി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷേര്‍ളി രാജു, മുന്‍ ഉഴവൂര്‍ കെ.സി.വൈ.എല്‍ യൂണിറ്റ്‌ പ്രസിഡന്റ്‌ അനൂപ്‌ കരമ്യാലിലിന്‌ പച്ചക്കറി വിത്ത്‌ നല്‍കി ഉദ്‌ഘാടനം നിര്‍വഹിച്ചു. ഇതോടൊപ്പം `എന്റെ പച്ചക്കറിത്തോട്ടം’ എന്ന ഉഴവൂര്‍ ഇടവകയിലെ 30 വയസ്സിനു താഴെയുള്ള 5 യുവകര്‍ഷകരെ കണ്ടെത്തുന്നതിനുള്ള പരിപാടിക്കും തുടക്കം കുറിച്ചു. ഫാ. തോമസ്‌ ആനിമൂട്ടില്‍, ഫാ. ഗ്രേയിസണ്‍ വേങ്ങക്കല്‍, യൂണിറ്റ്‌ പ്രസിഡന്റ്‌ ജോമി കൈപ്പാറേട്ട്‌, ജെബിന്‍ കളരിക്കല്‍, സ്റ്റീഫന്‍ വടയാര്‍, ലവിന്‍ പോതെമാക്കില്‍, സീന സാബു, ആഷ്‌ലി കല്ലട, സജോ വേലിക്കെട്ടേല്‍, സി. സാങ്‌റ്റ എസ്‌.വി.എം. എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.