കിടങ്ങൂരില്‍ യുവജനദിനാഘോഷം

കിടങ്ങൂര്‍: കെ.സി.വൈ.എല്‍ കിടങ്ങൂര്‍ യൂണിറ്റ്‌ 2 ദിവസം നീണ്ടു നിന്ന യുവജനദിനാഘോഷം സംഘടിപ്പിച്ചു. മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. റ്റിനേഷ്‌ പിണര്‍ക്കയില്‍ ക്ലാസ്സ്‌ നയിച്ചു. കെ.സി.വൈ.എല്‍ അംഗങ്ങളുടെ കാഴ്‌ചവയ്‌പ്പോടുകൂടി നടത്തിയ കുര്‍ബാനയ്‌ക്ക്‌ ശേഷം പതാക ഉയര്‍ത്തി പ്രതിഞ്‌ജ ചൊല്ലി. ഇടവകയിലെ മുതിര്‍ന്നവരുമായി യുവജനങ്ങള്‍ സംവദിക്കുകയും കലാപരിപാടികള്‍ നടത്തുകയും ചെയ്‌തു. യൂണിറ്റ്‌ പ്രസിഡന്റ്‌ തോബിയാസ്‌ പറപ്പള്ളില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.സി.വൈ.എല്‍ അതിരൂപത പ്രസിഡന്റ്‌ ബിബിഷ്‌ ഓലിക്കമുറിയില്‍ ഉദ്‌ഘാടനം ചെയ്‌തു. കെ.സി.ഡബ്ല്യു.എ അതിരൂപത പ്രസിഡന്റ്‌ മേഴ്‌സി ജോണ്‍ മൂലക്കാട്ട്‌ പ്രസംഗിച്ചു. ഇടവകയിലെ മുതിര്‍ന്ന 2 പേരെ വികാരി ഫാ. ജോണ്‍ ചേന്നാകുഴി പൊന്നാട അണിയിച്ച്‌ ആദരിച്ചു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.