കൂട്ട് 2019 ፣ കെ സി വൈ എൽ അറുന്നൂറ്റിമംഗലം യൂണിറ്റിന്റെ നേതൃത്വത്തിൽ യുവജന സംഗമവും മുൻകാല കെ സി വൈ എൽ ഭാരവാഹികളെ ആദരിക്കലുംനടത്തപ്പെട്ടു

തനിമയ്ക്ക് കാവലായി സഭയിൽ കരുത്തോടെ ക്രിസ്തുവിൽ മുന്നോട്ട്

കെ സി വൈ എൽ അറുന്നൂറ്റിമംഗലം യൂണിറ്റിന്റെ നേതൃത്വത്തിൽ യുവജന ദിനത്തോടനുബന്ധിച്ച് അറുന്നൂറ്റിമംഗലം യൂണിറ്റിലെ *യുവജന സംഗമവും* ഇടവകയിലെ *മുൻകാല കെ സി വൈ എൽ ഭാരവാഹികളെ ആദരിക്കലും* നടത്തപ്പെട്ടു. രാവിലെ വിശുദ്ധ കുർബാനയ്ക്കും കാഴ്ചവയ്പ്പിനും ശേഷം പതാക ഉയർത്തലും ഇടവക ജനങ്ങൾക്ക് മധുര വിതരണവും നടത്തി.തുടർന്ന് വൈകിട്ട് ബഹു. വികാരി ഫാദർ ജോസഫ് ഈഴറാത്ത് അച്ഛൻറെ നേതൃത്വത്തിൽ കൂടിയ മീറ്റിംഗിൽ ഇടവകയിലെ യുവജനങ്ങൾ പള്ളിയങ്കണത്തിൽ ഒരുമിച്ച് കൂടി. മുൻകാല കെ സി വൈ എൽ സജീവ അംഗങ്ങളായിരുന്നവർ തങ്ങളുടെ അനുഭവങ്ങൾ പങ്കു വയ്ക്കാനായി യുവ ജനങ്ങൾക്കൊപ്പം എത്തിച്ചേർന്നത് നല്ലൊരു അനുഭവമായിരുന്നു. തുടർന്ന് ഇന്നത്തെ യുവജനങ്ങളുടെ പ്രവർത്തനങ്ങളെ പറ്റി യുവജനങ്ങളുമായി ഒരു സംവാദവും നടത്തപ്പെട്ടു. ഇനി എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടത് എന്നും, ഇനി വരാൻ പോകുന്ന പരിപാടികളെപ്പറ്റി ചർച്ചചെയ്യുകയും ചെയ്തു. ശേഷം വികാരിയച്ചൻ മുൻകാല ഭാരവാഹികളെ ആദരിച്ചു. ജപമാല പ്രദക്ഷിണവും തുടർന്ന് സ്നേഹവിരുന്നും നടത്തപ്പെട്ടു. യുവ ജനങ്ങൾ ഒത്തുചേർന്ന് കളികളും പാട്ടുകളുമൊക്കെയായി ആഘോഷിക്കാൻ നല്ലൊരു ദിനമായിരുന്നു കൂട്ട് 2019. പരിപാടികൾക്ക് ഡയറക്ടർ റോയ് കൊല്ലപ്പള്ളി, കോഡിനേറ്റർ ബിജോയ് പാറശ്ശേരി, യൂണിറ്റ് പ്രസിഡന്റ് ടോണി തോമസ്, ജിനി ജിജോ, റൊണൽ റൂസ്, നെവിൽ ചാക്കോ ലാസർ, സിസ്റ്റർ അഡ്വൈസർ സി.റീസ തുടങ്ങിയവർ നേതൃത്വം നൽകി.
-kcyl arunnootimangalam-ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.