ദുബായ് കെ സി വൈ എൽ ന്റെ നേതൃത്വത്തിൽ നാലാമത് രക്തദാന ക്യാമ്പ് നടത്തപ്പെട്ടു

‘രക്തദാനം മഹാദാനം’എന്നതിലുപരി അത് ഓരോ പൗരന്റെയും അവകാശവും കടമയും ഉത്തരവാദിത്വവും ആണ് എന്ന തിരിച്ചറിവ് പൂർണ്ണമായും ഉൾക്കൊണ്ടുകൊണ്ട് ദുബായ് KCYL ന്റെ നേതൃത്വത്തിലുള്ള തുടർച്ചയായ നാലാമത് രക്തദാന ക്യാമ്പ് 2019 ജൂലൈ മാസം 5 തീയതി രാവിലെ 11.00 മണി മുതൽ ദുബായ് ലത്തീഫ ഹോസ്പിറ്റലിൽ വെച്ച് നടത്തപ്പെട്ടു. ദുബായ് KCYL അംഗങ്ങളും KCC ദുബായ് കുടുംബാംഗങ്ങളും മറ്റ്‌ സുഹൃത്തുക്കളും ഉൾപ്പെടെ 70 ഓളം പേർ ഈ സത്കർമ്മത്തിൽ പങ്കുചേരുകയും രക്തദാനം നിർവഹിക്കുകയും ചെയ്തു .

രക്തദാനത്തിനു ശേഷം നടന്ന മീറ്റിംഗിൽ ദുബായ് KCYL സെക്രട്ടറി ശ്രീ . ഷെബിൻ സ്വാഗതം ആശംസിക്കുകയും KCC ദുബായ് കുടുംബനാഥൻ ശ്രീ. ലൂക്കോസ്‌ എരുമേലിക്കര, DKCC Global Joint secretary യും KCC UAE Advisor ഉം ആയ ശ്രീ . വിൻസെന്റ് വലിയവീട്ടിൽ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിക്കുകയും തുടർച്ചയായി നാലാം വർഷവും തുടർന്നുവരുന്ന ഈ പ്രവർത്തനത്തിന് ദുബായ് KCYL നു പ്രത്യക അഭിനന്ദനം അറിയിക്കുകയും ചെയ്തു. Dubai KCYL ന്റെ പ്രവർത്തങ്ങൾക്ക് Dubai KCC നൽകുന്ന സപ്പോർട്ട് KCYL എസ്ക്യൂട്ടീവ് നന്ദിയോടെ അനുസ്മരിക്കുകയും ഇന്ന് രക്തദാനത്തിന് ശേഷം നടന്ന സ്നേഹവിരുന്ന് സ്പോൺസർ ചെയ്‌ത KCC Dubai ട്രഷറർ ശ്രീ . ബിജുമോൻ അറക്കൽ നെയും കുടുംബത്തോടുമുള്ള പ്രത്യേക നന്ദിയും കടപ്പാടും ഈ അവസരത്തിൽ Dubai KCYL അറിയിക്കുകയും ചെയ്യുന്നു .
തുടർന്ന് KCYL എക്‌സിക്യൂട്ടീവ് അംഗം ശ്രീ. ജിതിൻ മാമ്പുഴക്കൽ എല്ലാവർക്കും നന്ദി അറിയിക്കുകയും വരും വർഷങ്ങളിൽ ഇതുപോലുള്ള കർമ്മ പദ്ധതികളുമായി മുന്നോട്ടു പോകുമെന്ന് ഉറപ്പു നൽകിക്കൊണ്ട് 3 മണിയോട് കൂടി സ്നേഹവിരുന്നിനു ശേഷം ക്യാമ്പയിൻ അവസാനിക്കുകയും ചെയ്തു.

ഒരിക്കൽ കൂടി ഈ സത്കർമ്മത്തിൽ ഞങ്ങളോടൊപ്പം നിൽക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാ നല്ല മനസുകൾക്കും പരമ കാരുണ്ണ്യവാനായ ദൈവത്തിനു നന്ദി .
KCYL Dubaiഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.