സെന്റ് മേരീസിൽ മലയാളം ക്ലാസ്സുകൾക്ക് ആരംഭം കുറിച്ചു.

സ്റ്റീഫൻ ചൊള്ളമ്പേൽ (പി.ആർ.ഒ)

ചിക്കാഗോ : മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ ദേവാലയത്തിൽ മലയാളം ക്ലാസ്സുകൾക്ക് ആരംഭം കുറിച്ചു. വേദപാഠ സ്കൂളിന്റെ ആഭിമുഖ്യത്തിൽ സമ്മർ പ്രോഗാം ആയാണ് മലയാളം ക്ലാസുകൾ ആരംഭിച്ചിരിക്കുന്നത് . തിങ്കൾ , ചൊവ്വ ദിവസങ്ങളിൽ ആണ് ക്ലാസുകൾ നടത്തപ്പെടുന്നത് . മലയാള ഭാഷ എഴുതുവാനും വായിക്കുവാനും മലയാളത്തിൽ സംസാരിക്കുവാനും കുട്ടികളെ ക്ലാസ്സിൽ പരിശീലിപ്പിക്കുന്നതാണ് . കൂടാതെ മലയാളം പാട്ടുകളും ഗെയിമുകളും പരിശീലിപ്പിക്കുന്നതാണ്. ഇടവക വികാരി ഫാ . തോമസ് മുളവനാൽ മലയാളം ക്ലാസ് തിരിതെളിച്ചു ആരംഭംകുറിച്ചു .ട്രസ്റ്റീ കോർഡിനേറ്റർ സാബു നടുവീട്ടിൽ,അധ്യാപകരായ സിസ്റ്റർ സിൽവേറിയൂസ്, സജി പൂത്തൃക്കയിൽ , ബിനു ഇടകരയിൽ എന്നിവർ ഉത്‌ഘാടന വേളയിൽ പങ്കുചേർന്നു ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.