ചിക്കാഗോ സെ.മേരിസിൽ പത്തിന്റെ നിറവിലെ യൂത്തിന്റെ ഒത്തുചേരൽ ആവേശ ഉജ്വലമായി,

സ്റ്റീഫൻ ചൊള്ളമ്പേൽ (പി.ആർ.ഒ)

ചിക്കാഗോ: ദശവത്സര ആഘോഷങ്ങൾക്കായി ഒരുങ്ങികൊണ്ടിരിക്കുന്ന   മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ പത്തിന്റെ നിറവിൽ യുവജനങ്ങൾ ഒത്തുചേർന്നു . ആഗോള യുവജന ദിനമായി ആഘോഷിച്ച ജൂലൈ ഏഴാം തീയതിയാണ് സെന്റ് മേരീസിലെ യുവജനങ്ങൾ ഒത്തുചേർന്നത് . രാവിലെ പത്തുമണിക്ക് യുവജനങ്ങളുടെ കാഴ്ച സമർപ്പണത്തോടെ ആരംഭിച്ച ദിവ്യബലിയിൽ കൊഹിമ രൂപത ബിഷപ്പ് മാർ ജെയിംസ് തോപ്പിൽ മുഖ്യ കാർമ്മികൻ ആയിരുന്നു . ഇടവക വികാരി ഫാ . തോമസ് മുളവനാൽ , ഫാ. ബിബി തറയിൽ എന്നിവർ സഹകാർമികർ ആയി . വിശുദ്ധ കുർബാനയ്ക്കുശേഷം ബ്രദർ സാബു അറുതൊട്ടിയിൽ യുവജന സന്ദേശം നൽകി . യുവജനങ്ങളുടെ നേതൃത്വത്തിൽ നടത്തിയ കാർ വാഷും സ്നേഹകൂട്ടായ്മയും ഡിജെ യും സ്‌നേഹവിരുന്നും യുവജനാഘോഷങ്ങൾക്ക് ചാരുത പകർന്നു . യൂത്ത് മിനിസ്ട്രിയും കെ സി വൈ എല്ലും യുവജനവേദിയും സംയുക്തമായാണ് യുവജനാഘോഷങ്ങൾ സംഘടിപ്പിച്ചത് . അസിസ്റ്റന്റ് വികാരി ഫാ. ബിൻസ് ചേത്തലിലും ഇതര ഭാരവാഹികളും പാരിഷ് എക്സിക്യൂട്ടീവും പ്രോഗ്രാമുകളുടെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

 

 ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.