പുതുവേലിയില്‍ വിശ്വാസപരിശീലന വാര്‍ഷികം റവ.ഡോ. മാത്യു കൊച്ചാദംപള്ളി നിര്‍വഹിച്ചു

പുതുവേലി : സെന്റ്  ജോസഫ് ക്നാനായ കത്തോലിക്കാ പള്ളിയിലെ വിശ്വാസപരിശീലനത്തിന്റെയും  ഭക്ത സംഘടനകളുടെയും സംയുക്ത വാര്‍ഷികം കോട്ടയം അതിരൂപത വിശ്വാസ പരിശീലന കമ്മീഷന്‍ ചെയര്‍മാന്‍ റവ.ഡോ. മാത്യു കൊച്ചാദംപള്ളി നിര്‍വഹിച്ചു. വികാരി ഫാ.മൈക്കിള്‍ നെടുന്തുരുത്തില്‍ പുത്തന്‍പുരയില്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ സി പി ജോയ് ചിറയത്ത്, പി. റ്റി. എ പ്രസിഡന്റ് ആല്‍വിന്‍ അബ്രഹാം , സ്റ്റാഫ് പ്രതിനിധി ബ്ളസണ്‍ ജോയ് , വിദ്യാര്‍ത്ഥി പ്രതിനിധി സ്റ്റീവ് ഷാജന്‍ എന്നിവര്‍ പ്രസംഗിച്ചു  കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.