സാമൂഹ്യ പ്രതിബദ്ധതയ്ക്ക്   ഊന്നൽ നൽകി  തെള്ളിത്തോട് കെ സി വൈ എൽ യൂണിറ്റിന്റെ  യുവജന ദിനാഘോഷം

ബെൻസൺ ബെന്നി

പടമുഖം ഫൊറോനയിലേ തെള്ളിത്തോട് കെ സി വൈ എൽ  യൂണിറ്റിന്റെ  യുവജനദിനാഘോഷം സാമൂഹ്യ സേവനത്തിന്റെ മൂല്യം വിളിച്ചോതി.   ഇടവകയിലെ എല്ലാ യുവജനങ്ങളും വിശുദ്ധകുർബാനയിൽ കാഴ്ച സമർപ്പണം നടത്തുകയും  തുടർന്ന്  ഡയറക്ടർ ഷാജി കണ്ടശാംകുന്നേൽ പതാക ഉയർത്തുകയും യൂണിറ്റ് പ്രസിഡന്റ്‌ ബെൻസൺ ബെന്നി പ്രതിജ്ഞ ചെല്ലിക്കൊടുക്കുകയും ചെയിതു.  തുടർന്ന് യുവജനങ്ങളുടെ  ശ്രമഫലമായി തയ്യാറാക്കിയ    സ്നേഹവിരുന്ന് ശേഷം വികാരി  ബഹു. ജോൺ കണിയാർകുന്നേൽ  അച്ഛന്റെ  നേതൃത്വത്തിൽ  ഒരു നിർദ്ധന  കുടുബത്തിനു ഭവനം നിർമ്മിക്കുന്നതിന്റെ ഭാഗമായി യുവജനങ്ങൾ ഒറ്റകെട്ടായി  ഭവന  നിർമാണത്തിന് ആവശ്യമായ കോൺഗ്രീറ്റ് കട്ട ചുമന്നെത്തിച്ചു കൊടുത്തു. പ്രവർത്തനങ്ങൾക്ക്  ഇടവക വികാരിയും,  sr. അനു SJC  മറ്റ് KCYL ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.