പുനരധിവാസ പ്രവര്‍ത്തനം അവലോകന യോഗം സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഓക്‌സ്ഫാമുമായി സഹകരിച്ച് ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ നടപ്പിലാക്കി വരുന്ന വിവിധങ്ങളായ പ്രളയപുനരധിവാസ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച യോഗത്തിന്റെ ഉദ്ഘാടനം ഓക്‌സ്ഫാം ഇ.എഫ്.എസ്.വി.എല്‍ ഓഫീസര്‍ മെഥിനി പ്രസാദ് താക്ഷ നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രണ്ട് ജില്ലകളില്‍ നടപ്പിലാക്കിയ ശുദ്ധജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ ശുചിത്വ ബോധവല്‍ക്കരണ പരിപാടികള്‍, അടുക്കളത്തോട്ട വ്യാപന പദ്ധതികള്‍, സ്വയം തൊഴില്‍ സംരംഭങ്ങളും പരിശീലനങ്ങളും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണ കിറ്റുകളുടെ വിതരണം തുടങ്ങിയ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളുടെ അവലോകനമാണ് നടത്തപ്പെട്ടത്. ഓക്‌സ്ഫാം വാഷ് ഓഫീസര്‍ ജാനെ ആലം ഷെയ്ക്ക്, പി.എച്ച്.ഇ അസിസ്റ്റന്റ് സുബിന്‍ ചാക്കോ സണ്ണി, ഒക്‌സ്ഫാം പ്രതിനിധികളായ ശ്രീനിധി ഹരികുമാര്‍, ഷൈനി ലാലു, ദേവിക പി.ജി, കെ.എസ്.എസ്.എസ് സ്റ്റാഫ് അംഗങ്ങളായ ഷൈല തോമസ്, തോമസ്സുകുട്ടി കെ. മാവേലില്‍, പ്രിയങ്ക മാത്യു, ബെസ്സി ജോസ്, രണ്ട് ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന വോളണ്ടിയേഴ്‌സ് എന്നിവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.







ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.