എം.കെ.സി.എ. റോളര്‍ സ്‌കേറ്റര്‍ ഡിസ്‌കോ & Know your Heritage Class ജൂലൈ 13 ന്

മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ജൂലൈ 13 ന് യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായി റോളര്‍ സ്‌കേറ്റര്‍ ഡിസ്‌കോ സംഘടിപ്പിക്കുന്നു. 2 മണിക്ക് ഫോറം സെന്ററില്‍ വച്ചായിരിക്കും നടത്തപ്പെടുക. തുടര്‍ന്ന് യു.കെ.കെ.സി.എ. റിസോഴ്‌സ് ടീം, സണ്ണി രാഗമാലികയുടെ നേതൃത്വത്തില്‍ Know your Heritage എന്ന ക്‌നാനായ ചരിത്രപഠനകളരിയും സംഘടിപ്പിക്കുന്നു. വളര്‍ന്നു വരുന്ന തലമുറയ്ക്ക് തങ്ങളുടെ പൈതൃകത്തെപ്പറ്റി അവബോധം വരുത്തുവാന്‍ ഇത് വളരെ ഉപയോഗപ്രദമായിരിക്കുമെന്ന് പ്രസിഡന്റ് ജിജി ഏബ്രഹാം അഭിപ്രായപ്പെടുന്നു. ഏകദേശം 90 ല്‍ പരം കുട്ടികളാണ് ഇതില്‍ പങ്കെടുക്കുന്നത്. എല്ലാ എം.കെ.സി.എ. കുടുംബാംഗങ്ങളും ഈ പുതിയ സംരംഭത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി ജിജോ കിഴക്കേക്കാട്ടിൽ  അറിയിച്ചു. മറ്റു കമ്മറ്റിയംഗങ്ങളായ ബിന്ദു മാത്യു, ഷാജി മാത്യു, റോയി മാത്യു, റ്റോമി തോമസ്, ബൈജു പി. മാണി എന്നിവര്‍ ഇതിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.