അവാര്‍ഡുകളുടെ പെരുമഴക്കാലവുമായി കോവന്ററിയുടെ സുവര്‍ണ്ണകാലഘട്ടം

ബിനു മുപ്രാപ്പള്ളി 

യു.കെ.യിലെ ഏറ്റവും വലിയ ക്‌നാനായ യൂണിറ്റുകളിലൊന്നായ കോവന്ററി & വാര്‍വിക്ഷയര്‍ യൂണിറ്റിന് യു.കെ.കെ.സി.എ.യുടെ ഏറ്റവും നല്ല യൂണിറ്റിനുള്ള രണ്ടാം സ്ഥാനം കരസ്ഥമാക്കി. യു.കെ.കെ.സി.എ. കണ്‍വെന്‍ഷനിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത് . പല പ്രമുഖ യൂണിറ്റികളെയും പിന്തള്ളിയാണ് കോവന്ററി ആൻഡ് വാർവിക്ഷയർ  ഈ അവാര്‍ഡിന് അര്‍ഹരായത്. കായിക മാമാങ്കത്തില്‍ ചാമ്പ്യന്‍ഷിപ്പും വാശിയേറിയ വടംവലിമത്സരത്തില്‍ ഒന്നാം സ്ഥാനവും യു.കെ.കെ.സി.എ.യുടെ ചരിത്രത്തില്‍ ആദ്യമായി വടംവലിയില്‍ ഹാട്രിക് നേടിയ ഏക യൂണിറ്റ് എന്നുള്ളത് കോവന്റ്‌റിയുടെ മാത്രം ഒരു സ്വകാര്യ അഹങ്കാരമാണ്. ബാഡ്മിന്റണ്‍ മത്സരത്തില്‍ ഡബിള്‍സിലും മിസ്സസ് ഡബിള്‍സിലും രണ്ടാം സമ്മാനം കരസ്ഥമാക്കി പുല്‍ക്കൂട് മത്സരത്തില്‍ ഒന്നാം സമ്മാനം ലഭിച്ചു. കലാമേളയില്‍ കലയുടെ കാന്തിയില്‍ മുങ്ങിത്താണ് മാരിവില്ലിന്റെ പ്രഭയോടെ തേരിലേറി അത്ഭുതം സൃഷ്ടിച്ച് രണ്ടാം സ്ഥാനം നേടിയെടുത്ത യൂണിറ്റായിരുന്നു കോവന്ററി & വാര്‍വിക്ഷയര്‍ യൂണിറ്റ്  .ഏറ്റവും വലിയ ചാരിറ്റിയുമായി മുന്നേറിക്കൊണ്ടിരിക്കുന്ന മഹാ പ്രസ്ഥാനം. മേല്‍ പ്രതിപാതിക്കപ്പെട്ടവയും യൂണിറ്റിന്റെ കഴിഞ്ഞ ഒന്നരവര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടേയും യു.കെ.കെ.സി.എ. നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള മാനദണ്ഡങ്ങളുടേയും അടിസ്ഥാനത്തിലാണ് കോവന്റ്‌റി യൂണിറ്റ് അവൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രം ലഭിക്കുന്ന ഈ അവാര്‍ഡിന് അര്‍ഹഹരായത്. ഈ അവാര്‍ഡ് ലബ്ദിയില്‍ യൂണിറ്റിലെ ഓരോ അംഗവും കലവറയില്ലാതെ നല്‍കുന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും സഹായ സഹകരണങ്ങള്‍ക്കും നന്ദിപറയുകയും എല്ലാ അംഗങ്ങള്‍ക്കും ഈ അവാര്‍ഡ് സമര്‍പ്പിക്കുകയും ചെയ്യുന്നു. കമ്മിറ്റിയുടെ ശക്തവും സുതാര്യവുമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് ഈ അവാര്‍ഡിനെ കാണുന്നത്. തൊട്ടതെല്ലാം പൊന്നാക്കിമാറ്റി മിന്നിത്തിളങ്ങിയൂണിറ്റിനുവേണ്ടി രാപകലില്ലാതെ അധ്വാനിച്ചുകൊണ്ടിരിക്കുന്ന ജോബി അബ്രാഹത്തിന്റെയും ബിനു മുപ്രാപ്പള്ളിയുടേയും ജിന്റോ സൈന്റേയും നേതൃത്വമാണ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.