യു കെ കെ സി എ കൺവൻഷൻ വർണാഭമായി.
യു കെ കെ സി എ കൺവൻഷൻ വർണാഭമായി. യു കെ കെ സി എ പ്രസിഡൻറ് ശ്രീ തോമസ് ജോസഫ് പതാക ഉയർത്തിയതോടെ ആലോഷ പരിപാടികൾക്ക് തുടക്കമായി. തുടർന്ന് മാർ മാത്യു മൂലക്കാട്ട്, മാർ കുര്യൻ വയലുങ്കൽ, മാർ ജോസഫ് സാമ്പറിക്കൽ എന്നിവരുടെ നേത്രത്വത്തിൽ ഭക്തിസാന്ദ്രമായ  ദിവ്യബലി നടന്നു. സമുദായ സമ്മേളനം മാർ മാത്യു മൂലക്കാട്ട് ഉൽഘാടനം ചെയ്തു. യു കെ യിലെ സീറോ മലബാർ രൂപതയോട് ചേർന്ന് ക്നാനായ സമുദായം മുന്നോട്ട് പോകണമെന്ന് സമുദായംഗങ്ങളെ ആഹ്വാനം ചെയ്തു.കത്തോലിക്കാ സഭ ഇന്നേവരെ നേരിടേണ്ടി വന്നിട്ടില്ലാത്ത പ്രയാസങ്ങളും പ്രതിസന്ധികളും കൂടെയുണ്ടെന്ന് ഓരോ വിശ്വാസിയും ഓര്‍മ്മിക്കണമെന്നായിരുന്നു കോട്ടയം അതിരൂപത അധ്യക്ഷനും ക്‌നാനായക്കാരുടെ ആധ്യാല്‍മിക തേജസുമായ ബിഷപ്പ് മൂലക്കാട്ടിലിന്റെ സന്ദേശത്തിന്റെ കാതല്‍. കൂടുതല്‍ ഐക്യവും സാഹോദര്യ സ്‌നേഹവും നല്‍കി മാതൃകയാവുകയാണ് പ്രവാസികളായവര്‍ ചെയ്യേണ്ടതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സ്‌നേഹം പങ്കിടാനും ഹൃദയത്തില്‍ സൂക്ഷിക്കാനും ആയില്ലെങ്കില്‍ കര്‍ത്താവിന്റെ അനുയായികള്‍ എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് പാപുവ ന്യു ഗിനിയയില്‍ നിന്നെത്തിയ വത്തിക്കാന്‍ അംബാസിഡര്‍ ബിഷപ്പ് കുര്യന്‍ വയലുങ്കല്‍ സൂചിപ്പിച്ചത്.എന്നാല്‍,  സീറോ മലബാര്‍ സഭയുടെ ഭാഗമായി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ റോമില്‍ നിന്നും പ്രത്യേക പദവി ലഭിച്ചാല്‍ യുകെയിലെ ക്‌നാനായക്കാര്‍ക്ക് ആ നിമിഷം തന്നെ സകല സ്വാതന്ത്ര്യത്തോടെയും തങ്ങളുടെ പ്രവര്‍ത്തനം ഏറ്റെടുക്കാമെന്നായിരുന്നു ഗ്രേറ്റ് ബ്രിട്ടന്‍ രൂപത അധ്യക്ഷന്‍ മാര്‍ സ്രാമ്പിക്കലിന്റെ വാക്കുകളില്‍ നിറഞ്ഞു നിന്നത്. സ്വന്തമായി പള്ളികളോ ആസ്തികളോ ഉണ്ടെങ്കില്‍ അതൊന്നും ഒരു തര്‍ക്ക കാരണം ആകുക ഇല്ലെന്നും അദ്ദേഹം അസന്നിഗ്ദമായി പ്രഖ്യാപിക്കുകയും ചെയ്തു.  ക്നായി തോമ്മയുടെ ഓർമ്മദിനാചരണത്തിന്റെ പ്രസക്തിയെ കുറിച്ച് ശ്രീ ലേവി പടപുരക്കൽ എഴുതിയ ലേഖനത്തെ അടിസ്ഥാനമാക്കി, ക്നാനയ പത്രം ശ്രി സ്റ്റീഫൻ ജോർജുമായി നടത്തിയ സംവാദത്തെ തുടർന്ന്, രൂപതാ തലത്തിൽ, ക്നായി തോമ്മാദിനാചരണം സംഘടിപ്പിക്കുവാൻ KCC യുടെ നേത്രത്വത്തിൽ നടപടികൾ സ്വീകരിക്കുമെന്ന്, തന്റെ ആശംസാ പ്രസംഗത്തിൽ സ്റ്റീഫൻ ജോർജ് നടത്തിയ പ്രസ്ഥാവന സമുദായംഗങ്ങൾ നിറഞ്ഞ കൈയടികളോടെയാണ് സ്വീകരിച്ചത്.
തുടക്ക കാലത്തു യൂണിറ്റുകളെയും മറ്റും കൂടുതല്‍ സജീവമാക്കാന്‍ രൂപം നല്‍കിയ റാലികളും മത്സരങ്ങളും ഒഴിവാക്കിയായിരുന്നു ഇത്തവണത്തെ കണ്‍വന്‍ഷന്‍.   ആയതിനാൽ കേരളത്തില്‍ നിന്നും താരങ്ങളെ എത്തിച്ചാണ് കേന്ദ്ര സമിതി കണ്‍വന്‍ഷന്റെ പകിട്ട് കാത്തുസൂക്ഷിച്ചത്. കേരളത്തില്‍ നിന്നെത്തിയ കോട്ടയം നസീറും ഫ്രാങ്കോയും രഞ്ജിനി ജോസും അടക്കമുള്ള താരങ്ങളാകട്ടെ പ്രതീക്ഷയ്ക്ക് ഒത്തുയര്‍ന്നപ്പോള്‍ കത്തുന്ന വേനല്‍ ചൂടിനെ തണുപ്പിക്കും വിധമുള്ള ഒരു കലാസന്ധ്യ ആസ്വദിക്കാന്‍ ഉള്ള വേദി കൂടിയായി കൺവൻഷൻ വേദി മാറുക ആയിരുന്നു.  പൊതുസമ്മേനത്തിനിടയിൽ  ഫയര്‍ അലാം മുഴങ്ങിയത് പരിപടികൾക്ക് ചെറിയ തടസമുണ്ടാക്കി.
 പതിവ് പോലെ ഉയർന്ന നിലവാരം കാത്തു സൂക്ഷിച്ച വെല്‍ക്കം ഡാന്‍സ് ഏവരുടെയും പ്രശസ പിടിച്ചുപറ്റി. തങ്ങളുടെ മക്കള്‍ അരങ്ങില്‍ താരങ്ങളായി വാഴുന്ന കാഴ്ച വെല്‍ക്കം ഡാന്‍സില്‍ കണ്ട ഓരോ ക്‌നാനായക്കാരും മനസു നിറഞ്ഞാണ് അഭിനന്ദനമേകിയത്.  തുടര്‍ന്ന് നടന്ന താര സന്ധ്യ യോടെ പരിപാടികൾ അവസാനിച്ചു.  സാധാരണ കണ്‍വന്‍ഷനുകളിൽ നിന്ന് വിത്യസ്ഥമായി, വളരെ ശക്തമായ ചൂടിനെ തുടർന്ന് കൂടുതൽ ആളുകളും സമ്മേളന വേദിയിൽ തന്നെ ഇരിക്കുകയായിരുന്നു. സെൻട്രൽ കമ്മറ്റി ഭാരവാഹികളായ തോമസ് ജോസഫ്, സാജു ലൂക്കോസ്, വിജി ജോസഫ്,  വിപിൻ പണ്ടാരശ്ശേരിൽ, സണ്ണി രാഗമാലിക, ജെറി ജെയിംസ്, ബിജു മടക്കകുഴി, ജോസി ജോസ് എന്നിവരുടെ നേത്രത്വത്തിലുള്ള വിവിധ കമ്മറ്റികൾ പരിപാടികൾക്ക് നേത്രത്വം നൽകി.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.