യു കെ യിലെ ക്നാനായക്കാർ ബിർമിങ്ഹാമിൽ യു കെ കെ സി എ കൺവൻഷന്‌ ഇന്ന് തിരിതെളിയും -കൺവെൻഷൻ തത്സമയം ക്നാനായ പത്രത്തിൽ

നീണ്ട ഒരു വർഷത്തെ കാത്തിരിപ്പിനുശേഷം യു കെ യിലെ ക്നാനായക്കാർ ഇന്ന് ബിർമിങ്ഹാമിൽ എത്തിച്ചേരും .ഇന്നലെ മുതൽ ബിർമിങ്ഹാമിലും പരിസര പ്രദേശങ്ങളിലുമുള്ള ക്നായക്കാരാരുടെ വീടുകളിൽ ബന്ധു മിത്രാദികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്മെഗാ ഷോ ഒഴികെ ഇന്ന് നടക്കുന്ന മുഴുവൻ പരിപാടികളുടെയും മിഴിവാർന്ന ദൃശ്യങ്ങൾ ക്നാനായ പത്രത്തിൽ തത്സമയം കാണാവുന്നതാണ് .തുടർച്ചയായി നാലാം വർഷവും കൺവെൻഷൻ തത്സമയം വായനക്കാരിലേക്ക് എത്തിക്കുന്നക്നാനായ പത്രം ഈ വർഷം നിങ്ങളുടെ മുന്നിലേക്ക് എത്തുന്നത് ഏറ്റവും പുതു പുത്തൻ സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും ,പുതു പുത്തൻ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതുകൊണ് ഏറ്റവും മിഴിവാർന്ന ദൃശ്യങ്ങളായിരിക്കും വായനക്കാരുടെ മുന്നിലേക്ക് എത്തുന്നത് .കൺവൻഷൻ മുഴുവനായി നിങ്ങളുടെ മുന്നിലേക്ക് എത്തിക്കുവാൻ ക്നാനായ പത്രത്തിന്റെ മുഴുവൻ ടീമും സജ്ജമായി കഴിഞ്ഞിരിക്കുന്നു .കുറെ കാലങ്ങൾക്ക് ശേഷം ഏറ്റവും നല്ല കലാവസ്‌ഥയാണ് ഇന്ന് കാണിക്കുന്നത് എന്നത് കൺവെൻഷന്റെ ആവേശം ഇരട്ടിപ്പിക്കുന്നു നല്ല ചൂടുള്ള ദിവസമായതുകൊണ്ട് ആവശ്യത്തിന് വെള്ളം കയ്യിൽ കരുതണം എന്ന് ഭാരവാഗികൾ പ്രത്യേകമായി ഓർമ്മിപ്പിക്കുന്നു . പാരമ്പര്യങ്ങളെ നെഞ്ചോടു ചേര്‍ക്കുന്ന ക്നാനായക്കാരുടെ വാര്‍ഷിക കണ്‍വന്‍ഷന്റെ ആവേശത്തിരതള്ളല്‍ യൂണിറ്റുകളില്‍ മുഴങ്ങി കേള്‍ക്കും. ആള്‍ക്കൂട്ടത്തില്‍ ഒരാളെങ്കിലുമാകാന്‍ മോഹിച്ച് ആയിരങ്ങള്‍ ഒഴുകിയെത്തി അലകടല്‍ തീര്‍ക്കുന്ന യുകെകെസിഎ കണ്‍വന്‍ഷന്‍ ലോകമെമ്പാടുമുള്ള ക്നാനായക്കാര്‍ ഏറെ ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത്.

ഇന്ന് 9.45 ന് കോട്ടയം രൂപതാധ്യക്ഷന്‍ മാര്‍ മൂലക്കാട്ട്, പാപ്പവാ ന്യൂ ഗനിയിലെ അപ്പസ്തോലില്‍ ന്യൂഷോ മാര്‍ കുര്യന്‍ വയലുങ്കല്‍ സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ എന്നിവരുടെ മുഖ്യ കാര്‍മ്മികത്വത്തിലും ഇരുപതോളം വൈദികരുടെ സഹകാര്‍മ്മികത്വത്തിലും പൊന്തിഫിക്കല്‍ ദിവ്യബലിയാണ് നടക്കുന്നത്.കോച്ചുകളില്‍ എത്തുന്നവരുടെ സൗകര്യത്തിനായി കൃത്യ സമയത്ത് പരിപാടികള്‍ അവസാനിപ്പിക്കുവാന്‍ ടൈം മാനേജ്മെന്റ് കമ്മറ്റി പ്രത്യേക ശ്രദ്ധിക്കും. ദിവ്യബലിക്കു ശേഷം നടക്കുന്ന കുടുംബസംഗമം മുന്‍കാലങ്ങളിലേത് പോലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന തങ്ങളുടെ ബന്ധുക്കളെയും നാട്ടുകാരെയും സഹപാഠികളെയും കണ്ടുമുട്ടാനും പരിചയം പുതുക്കാനുമുള്ള സുവര്‍ണ്ണാവസരമാകും.ഉച്ച ഭക്ഷണത്തിനു ശേഷം കൃത്യം 1. 30ന് മുഴുവന്‍ നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളും സെന്‍ട്രല്‍ കമ്മറ്റിയും കൂടി ഒരു ഘോഷ യാത്രയായി വിശിഷ്ടാതിഥികളെ വേദിയിലേക്കാനയിക്കും. തുടര്‍ന്ന് യുകെകെസിഎ കണ്‍വന്‍ഷന്റെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നായതും ഏവരും കാത്തിരിക്കുന്നതായുമുള്ള സ്വാഗത നൃത്തം അരങ്ങേറും. കലാഭവന്‍ നൈസ് നൂറോളം യുവ പ്രതികളെയ കൊണ്ട് വര്‍ണ്ണ വിസ്മയം തീര്‍ക്കും. സിരകളില്‍ പടര്‍ന്നു കയറിയ രൗദ്രതാള ലഹരിയില്‍ സ്വയം മറന്നിവര്‍ ഇളകിയാടുമ്പോള്‍ ആസ്വാദനത്തിന്റെ ഉത്തുംഗശൃംഗത്തിലേക്ക് ക്നാനായക്കാരെ കൈപിടിച്ചു കയറ്റാന്‍ നൈസിന് സാധിക്കും എന്ന് സെന്‍ട്രല്‍ കമ്മറ്റിക്ക് നന്നായറിയാം.യു കെ കെ സി എ യോടൊപ്പം യുവജന സംഘടനയായ യു കെ കെ സി വൈ എല്ലും കൈകോർത്താണ് സ്വാഗതനൃത്തം അരങ്ങി ലെത്തുന്നത്. യു കെ യിലെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറിലേറെ കലാകാരൻമാർ ഒരുമിച്ച് കൈകോർക്കുമ്പോൾ ഈ വർഷത്തെ സ്വാഗതനൃത്തം കണ്ണിനും കാതിനും കുളിരേകുമെന്നതിന് സംശയമില്ല.

VENUE ADDRESS

  • BETHEL CONVENTION CENTRE
  • KELVIN WAY
  • WEST BROMWICH B70 7JW

പാർക്കിങ്ങിന്റെ വിശദാംശങ്ങൾ താഴെ കൊടുക്കുന്നു

1 ) Red Square box മാർക്ക് ചെയ്തിരിക്കുന്ന ബ്ലോക്ക്- C , ബ്ലോക്ക് -D , ബ്ലോക്ക് -E , ബ്ലോക്ക്-F പൂർണ്ണമായും യഥാക്രമം കൺവെൻഷനിൽ പങ്കെടുക്കാൻ എത്തിയിരിക്കുന്ന അതിഥികൾ , ഡയമണ്ട് എൻട്രി പാസ് എടുത്തിരിക്കുന്ന കുടുംബങ്ങൾ ഫാമിലി സ്പോൺസർ ടിക്കറ്റ്സ് എടുത്തിരിക്കുന്ന കുടുംബങ്ങൾ എന്നിവർക്കായി റിസേർവ് ചെയ്തിരിക്കുകയാണ്. 

2 ) രാവിലെ 09 :00 മുതൽ ദിവ്യ ബലി അവസാനിക്കുന്ന 12:00 വരെ റിസർവേഷൻ ബാധകമായിരിക്കില്ല. 

3 ) ഫാമിലി സ്പോൺസർ ടിക്കറ്റ് എടുത്തിരിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നതിന് വോളണ്ടീഴ്സും ബഥേൽ സെന്ററിന്റെ സെക്യൂരിറ്റിയും ഉണ്ടായിരിക്കുന്നതാണ്. 

4 ) ഫാമിലി സ്പോൺസർ ടിക്കറ്റ് എടുത്തിരിക്കുന്ന കുടുംബങ്ങൾക്ക് മേല്പറഞ്ഞ നാല് ബ്ലോക്കിൽ പ്രത്യേകം റിസേർവ് ചെയ്തിരിക്കുന്ന സീറ്റുകൾ ( അതിഥികൾ / ഡയമണ്ട് എൻട്രി പാസ് ) ഒഴികെ എവിടെയും ഇരിക്കാവുന്നതാണ്. 

5 ) സാധാരണ ഫാമിലി ടിക്കറ്റ്സ് എടുത്തിരിക്കുന്നവർക്കു മേല്പറഞ്ഞ നാല് ബ്ലോക്ക് ഒഴികെ ഏതു സീറ്റിലും ഇരിക്കാവുന്നതാണ്. 

6 ) വെള്ളവും സോഫ്റ്റ് ഡ്രിങ്ക്‌സും ഒഴികെ യാതൊരു വിധ ഭക്ഷണ സാധനങ്ങളും ഹാളിനുള്ളിൽ പ്രവേശിപ്പിക്കുവാൻ പാടുള്ളതല്ല. ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.