പുതിയ പുതിയ വര്‍ത്തമാനങ്ങള്‍

റെജി തോമസ് കുന്നുപറമ്പിൽ മാഞ്ഞൂർ

ആമുഖം

ആധുനികലോകം ഇന്ന് കടന്ന് പൊയ്ക്കൊണ്ടിരിക്കുന്നത്, ഒരു തരം മരണസംസ്കാരത്തില്‍ കൂടിയാണ്. ലോകം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ മനുഷ്യനും, മനുഷ്യസ്നേഹിയും, വിശുദ്ധനും ആയിട്ടുള്ള ജീവന്റെ പ്രവാചകനുമായി അറിയപ്പെടുന്ന വിശുദ്ധ: ജോണ്‍പോള്‍ രണ്ടാമന്‍, മാര്‍പ്പാപ്പയുടെ വാക്കുകളാണിത്.വീണ്ടും, ആധുനിക ലോകമിന്ന് വല്‍ക്കരണങ്ങള്‍ (ആഗോള വല്‍ക്കരണം, സ്വകാര്യവല്‍ക്കരണം, കമ്പോളവല്‍ക്കരണം, ഉദാരവല്‍ക്കരണം) തീര്‍ക്കുന്ന തടവറകളിലായി ജീവിയ്ക്കുന്നു. ഇവിടുത്തെ മുഖമുദ്രതന്നെ സ്വാര്‍ത്ഥതയാണ്, പകരമെവിടെയും ഉണ്ടായിരുന്ന സ്നേഹമെന്നുള്ള മൃദുലവികാരം എന്നേ അപ്രത്യക്ഷമായി.മൂന്നാമത്,ലോകമൊട്ടൊന്നാകെത്തന്നെ ഒരു ആഗോളഗ്രാമമായിട്ട് (Global Village )ചുരുങ്ങുമ്പോള്‍, ഒപ്പം മനുഷ്യമനസ്സുകളും ചുരുങ്ങുന്നുവോ, എന്നുള്ള ഒരു ചോദ്യം കൂടി ഇവിടെ ബാക്കി നില്‍ക്കുന്നു.മഹാത്മാഗാന്ധി എപ്പോഴും പറയുമായിരുന്നു, ഒരിക്കലും മതത്തേയും രാഷ്ട്രീയത്തേയും തമ്മില്‍ കൂട്ടിക്കുഴയ്ക്കരുത്. പക്ഷേ നമുക്ക് ചുറ്റും നടക്കുന്നതോ?
ഉള്ളടക്കം
മേല്‍പറഞ്ഞിട്ടുള്ള ഈ പശ്ചാത്തലങ്ങളില്‍ നിന്നിട്ട് വേണം ഈ ലേഖനത്തിന്‍റെ/വിഷയത്തിന്‍റെ മുന്നോട്ടുള്ള പ്രയാണം.
എന്തൊക്കെയാണ് ദിനംപ്രതി നമുക്ക് ചുറ്റും നടക്കുന്നത്. ആധുനിക യുഗത്തില്‍, വാര്‍ത്തകള്‍ ആകേണ്ടുന്നവ, വാര്‍ത്തകള്‍ ആകുന്നതേയില്ല. സെന്‍സേഷണലിസം പടച്ച് വിട്ട് മാദ്ധ്യമങ്ങള്‍ അതിരറ്റ് ആഘോഷിക്കുന്നു/ആര്‍മാദിക്കുന്നു. അവര്‍ക്കിന്ന് ആരേകൊന്നിട്ടായാലും അവരുടെ rating  കൂട്ടിയാല്‍ മതി. മാദ്ധ്യമങ്ങള്‍/ദൃശ്യ/സമ്പര്‍ക്ക/നവമാദ്ധ്യമങ്ങള്‍ മുഴുവനും ചലഴമശ്ലേ വാര്‍ത്തകള്‍കൊണ്ട് നിറയുന്നു.ഒരു വശത്ത് ലോകത്ത് 30% ദമ്പതികള്‍ കുഞ്ഞുങ്ങള്‍ ഇല്ലാതെ വിഷമിക്കുമ്പോള്‍, മറുവശത്ത് ഗര്‍ഭച്ഛിദ്രം എന്ന മനുഷ്യനും, ദൈവത്തിനും എതിരായിട്ടുള്ള കൊടുംപാതകം നിമിത്തം കൊല്ലപ്പെട്ടത് 4 കോടി 20 ലക്ഷം കുഞ്ഞുങ്ങള്‍ ഇക്കഴിഞ്ഞ വര്‍ഷം മാത്രം (2018) കൊല്ലപ്പെട്ടു.
ലോകമെങ്ങും കാലാവസ്ഥാ വ്യതിയാനങ്ങള്‍, കൃഷിഭൂമികള്‍ ഒട്ടൊന്നാകെ വാസസ്ഥലങ്ങളായി മാറ്റുമ്പോള്‍ /മാറപ്പെടുമ്പോള്‍ പ്രകൃതിയുടെ ആവാസ വ്യവസ്ഥകള്‍ക്ക് തന്നെ താളം തെറ്റുന്നു. തണ്ണീര്‍ത്തടങ്ങള്‍ ആകെ കണ്ണുനീര്‍ തടങ്ങള്‍ ആയി മാറുന്നു. ലോകമെങ്ങും, കുട്ടികള്‍ക്കെതിരേയും, വൃദ്ധജനങ്ങള്‍ക്കും എതിരേയുള്ള അക്രമങ്ങള്‍ പെരുകി, പെരുകി വരുന്നു. നടതള്ളലുകളും തലൈക്കുത്തുകളും കൂടി കൂടിവരുന്നു. കൃഷി ഒരു അഭിമാനത്തേക്കാള്‍, അപമാനമായിട്ട് മാറുന്നു. കാര്‍ഷിക ആത്മഹത്യകള്‍ ദിനംപ്രതി വര്‍ദ്ധിച്ച് വരുന്നു. ആഗോള വല്‍ക്കരണത്തിന്‍റെ ഇരട്ടസന്താനങ്ങള്‍ ആയിട്ടുള്ള ധൂര്‍ത്തും ആഢംബരവും ഇന്ന് ലോകമെങ്ങും വര്‍ദ്ധിച്ച് വരുന്നു.കാലാവസ്ഥാവ്യതിയാനങ്ങളും, കൃഷിനാശങ്ങളും കാര്‍ഷിക ആത്മഹത്യകളും ആധുനിക ലോകത്തിനിന്ന്, ഒരു വാര്‍ത്തയേ ആവുന്നില്ല. നമുക്ക് ചുറ്റും Selfie Culture  (സെല്‍ഫി സംസ്കാരം) ഇരമ്പിയാര്‍ക്കുന്നു. അമിതാബ് ബച്ചനും, സച്ചിന്‍ തെണ്ടുല്‍ക്കറും അടക്കം എത്രയോ മഹാരഥന്‍മാര്‍ പറഞ്ഞു.selfie , എന്നാല്‍ selfishness അതായത് സ്വാര്‍ത്ഥത എന്നതാണെന്ന്. പക്ഷേ ക്ലോണിംഗ് യുഗത്തില്‍ എത്തിനില്‍ക്കുന്ന, അത്യാന്താധുനികലോകം അതൊന്നും കേട്ടതായിട്ട് പോലും ഭാവിക്കുന്നില്ല.
നമ്മുടെ മാതൃരാജ്യത്ത് നടക്കുന്ന ഇത്തരം അപചയം കാണുമ്പോള്‍ പ്രവാസലോകം ഒന്നടങ്കം , ദുഃഖിക്കുന്നു, പറയുന്നു, കേഴുക പ്രിയനാടേڇകണ്ണേ മടങ്ങുക, ഞാനും നിങ്ങളും അടങ്ങുന്ന, സ്വദേശി ലോകവും, പ്രവാസലോകവും ശ്രദ്ധിക്കുന്ന/എന്നാല്‍ വേണ്ടത്ര ശ്രദ്ധിക്കുന്നില്ല എന്നുള്ള ഒരു കാര്യമുണ്ട്, വര്‍ഗീയത നമുക്ക് ചുറ്റും ദിനംപ്രതി തഴച്ചുവളരുന്നു. നേരത്തേ നമ്മുടെയൊക്കെ കവലകളില്‍ (ഇടുക്കി ജില്ലയില്‍ ഇത് സിറ്റിയാണ്) ഗ്രാമത്തിലെ ആരുടെയെങ്കിലും നേട്ടം, ആ ഗ്രാമത്തിന്‍റെ/നാടിന്‍റെ മൊത്തം നേട്ടമായിരുന്നു. പക്ഷേ ഇപ്പോഴോ അതെല്ലാം ജാതികള്‍ ഏറ്റെടുത്തു. എന്തിനേറെ മൃതസംസ്കാരവേളകള്‍പോലും ജാതീയത കൈച്ചടക്കിയിരിക്കുന്നു. എന്തുവിശ്വസിച്ച് നാം നാട്ടില്‍ സ്ഥിരതാമസമാക്കും? എന്തു വിശ്വസിച്ച് നാം നമ്മുടെ മക്കളെ നാട്ടില്‍ വിടും?? നമ്മുടെ/ഞങ്ങളുടെയൊക്കെ മാതാപിതാക്കളേ ആര് നോക്കും?? എനിക്ക് തോന്നുന്നത് ലോകത്തില്‍ തന്നെ ഏറ്റവുമധികം വൃദ്ധസദനങ്ങളും/പകല്‍വീടുകളും ഒക്കെയുള്ളത് നമ്മുടെ ഈ കൊച്ചുകേരളത്തില്‍ ?? ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ കുടിയന്‍ മാരുടെ ശരാശരി, അമേരിക്കയിലേയും, പടിഞ്ഞാറന്‍ യൂരോപ്പിലേയും കുടിയന്‍മാരുടെയത്രയും ശരാശരിക്ക് ഒപ്പം വലുമത്രേ!!കേരളത്തിന്‍റെ ഇപ്പോഴത്തെ ആരാധ്യനായ എക്സൈസ് കമ്മീഷണ്‍ ശ്രീ. ഋഷിരാജ്സിംഗ് പറഞ്ഞത് (വര്‍ഷങ്ങള്‍ക്ക് മുന്‍പ്) നാം കേട്ടില്ലെന്ന്/കണ്ടില്ലെന്ന് നടിച്ചു. എന്താണെന്നോ, അദ്ദേഹം കഴിഞ്ഞ ഗവണ്‍മെന്‍റിന്‍റെ കാലത്ത് ബാറുകള്‍ നിരോധിച്ചപ്പോള്‍ പറഞ്ഞതെന്നോ?? കേരളത്തിലെ മയക്കുമരുന്നിന്‍റെ (Dress) ഉപഭോഗം /ഉപയോഗം ബാറുകള്‍ നിരോധിച്ചപ്പോള്‍ 70% വര്‍ദ്ധിച്ചുവെന്ന്.ഇന്ന് അദ്ദേഹത്തിന്‍റെ പ്രസ്താവനയേ, തികച്ചും ബഹുമാനിക്കണം. കാരണമിന്ന്, റിയല്‍ എസ്റ്റേറ്റ് മാഫിയ പോലെ തന്നെ ഏറ്റവും ശക്തമായ ഒന്നാണ്, കേരളത്തിലേ മയക്കുമരുന്ന് മാഫിയ, കേരളത്തില്‍ നടക്കുന്ന എല്ലാ അക്രമങ്ങള്‍ക്കും/കൊലപാതകങ്ങള്‍ക്കും പിന്നില്‍ അവരാണ്.കേരളീയരേപ്പോലെ ഉപഭോഗസംസ്കാര/സംസ്കൃതികളില്‍ അതിന്‍റെ ഇരകളായിട്ടുള്ള മറ്റൊരു ജനതയേ, ഈ ലോകത്ത് വേറെ കാണുവാന്‍ കിട്ടിയെന്ന് വരികയില്ല. കേരളം നിലനില്‍ക്കുന്നത് തന്നേ, പ്രവാസികള്‍ അയയ്ക്കുന്ന പണം കൊണ്ടെന്നാണെന്നത്, ഒരു അവിതര്‍ക്കിത സത്യം, പരസ്യമായ രഹസ്യം. കേരളം നിലനില്‍ക്കുന്നത് തന്നെ വലിയൊരു സമസ്യ, പ്രവാസികള്‍ അയയ്ക്കുന്ന പൈസ, ഇവിടുത്തെ ആള്‍ക്കാര്‍ ചിലവഴിക്കുന്നതോ, ജീവനില്ലാത്ത വസ്തുക്കളായ സ്വര്‍ണ്ണം,/വീട്/ഭൂമികള്‍ക്ക് വേണ്ടി, അതുകൊണ്ട് തന്നെയാണല്ലോ ലോകാരാധ്യയായ മാതാ അമൃതാനന്ദമയിദേവി ഒരിക്കല്‍ ഇങ്ങനെ പ്രസ്താവിച്ചത്, ആധുനികലോകം വിലകല്‍പിക്കുന്നത് ജീവനില്ലാത്ത വസ്തുക്കള്‍ക്കു വേണ്ടി, എന്നാല്‍ ڇആധുനികലോകം തരിമ്പ് വിലപോലും കല്‍പിക്കാത്തത് മനുഷ്യജീവന്‍ ആണെന്ന്.ഈ നൂറ്റാണ്ടിന്‍റെ തന്നെ ഒരു പ്രസ്താവനയായിട്ട് വേണം നാം ഇതിനെ കാണുവാനും കരുതുവാനും. പ്രവാചകന്‍ വിശുദ്ധ മുഹമ്മദ് നബി പറയുന്നു, നീ ഒരിക്കലും പലിശ വാങ്ങരുത്, ജീവനെ അതിരറ്റ് ബഹുമാനിക്കണം, സക്കത്ത് (ദാനധര്‍മ്മം) സമ്പ്രദായം പ്രോല്‍സാഹിപ്പിക്കണം, അപരിനില്‍ ആത്മനെകാണണം എന്നൊക്കെ, എത്രയോ മഹത്തായ ആശയങ്ങള്‍, ആദര്‍ശങ്ങള്‍ ആണ് ഇവയൊക്കെ.
ഉപസംഹാരം
നമുക്ക് ചുറ്റും നാം കാണുന്ന, കേള്‍ക്കുന്ന, അനുഭവിക്കുന്ന വാര്‍ത്തകള്‍ ഒക്കെത്തന്നെ, ദൈവത്തിനും മനുഷ്യനും എതിരായിട്ടുള്ളവ, സ്വദേശത്തും വിദേശത്തും ഉള്ളവര്‍ക്കും ഉള്ളവരുടേയും ആശങ്കകളും, ആധികളും വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കും അതീതം. വേണ്ടേ നമുക്കും ഒരു തിരിച്ച് പോക്ക്? മധുരമനോഞ്ജ കേരളത്തിലേയ്ക്ക്/ഭരതത്തിലേയക്ക് Charity Begins at Home എന്നാണല്ലോ പറയാറ്. നാം ഓരോരുത്തരും സ്വദേശത്തും വിദേശത്തുമുള്ളവര്‍ ഓരോരോ പ്രകാശം പരത്തുന്ന പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒക്കെയായിട്ട് മാറണം എന്നിട്ട് മറ്റുള്ളവര്‍ നമ്മെ കാണുമ്പോള്‍ പറയണം, ആ മനുഷ്യനില്‍ ഞാനൊരു ദൈവത്തെ കണ്ടുڈഎന്ന്.നാട്ടിലേയും/വിദേശത്തേയും ഏവരും സ്വാര്‍ത്ഥത കൈവെടിഞ്ഞ് പകരമെവിടെയും സ്നേഹം കൊണ്ട് നിറയ്ക്കണം. നമ്മള്‍, ഓരോരുത്തരും ഓരോരോ സ്നേഹത്തിന്‍റെ, നന്മയുടെ പ്രവാചകന്‍മാരായിട്ട് മാറണം.
മരണ സംസ്കാരം കൈവെടിഞ്ഞ് ജീവന്‍റെ സംസ്കാരത്തെ നാം ഓരോരുത്തരും മുറുകേ പിടിക്കണം. അങ്ങനെ, വരുമ്പോള്‍ അവിടെയൊക്കെ ആധികളേയും/വ്യാധികളേയും കൈവെടിഞ്ഞ് ഒരു സ്നേഹസംസ്കാരം വളര്‍ത്തുവാന്‍ നമുക്ക് കഴിയുന്നു. അങ്ങനെ വരുമ്പോള്‍ വീണ്ടും നാട്ടിന്‍ പുറങ്ങള്‍ നന്മകളാൽ സമൃദ്ധങ്ങള്‍ ആവും.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.