യു കെ കെ സി എ കൺവെൻഷൻ നാളെ  തുടർച്ചയായി നാലാം വർഷവും കൺവെൻഷൻ തത്സമയം ക്നാനായ പത്രത്തിൽ

സ്വന്തം ലേഖകൻ 

ബര്‍മിങാം: കുടിയേറ്റക്കാരുടെ ആദ്യ തലമുറയില്‍പ്പെട്ടവര്‍ കഴിഞ്ഞ 17 വര്‍ഷമായി പ്രവാസി ലോകത്തിന് വിസ്മയം തീര്‍ക്കുന്ന മഹാ സംഗമം നാളെ . മെഗാ ഷോ ഒഴികെ നാളെ  നടക്കുന്ന മുഴുവൻ പരിപാടികളും മിഴിവാർന്ന ദൃശ്യങ്ങൾ ക്നാനായ പത്രത്തിൽ തത്സമയം കാണാവുന്നതാണ് .തുടർച്ചയായി നാലാം വർഷവും കൺവെൻഷൻ തത്സമയം വായനക്കാരിലേക്ക് എത്തിക്കുന്നക്നാനായ  പത്രം ഈ വർഷം നിങ്ങളുടെ മുന്നിലേക്ക് എത്തുന്നത് ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും ,പുതു പുത്തൻ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതുകൊണ് ഏറ്റവും മിഴിവാർന്ന ദൃശ്യങ്ങളായിരിക്കും നിങ്ങളുടെ മുന്നിലേക്ക് എത്തുന്നത് .കൺവൻഷൻ മുഴുവനായി നിങ്ങളുടെ മുന്നിലേക്ക് എത്തിക്കുവാൻ ക്നാനായ പത്രത്തിന്റെ മുഴുവൻ യു കെ ടീമും നാളെ കൺവെൻഷൻ നഗരിയിൽ ഉണ്ടാകും .നാളെ ഏറ്റവും നല്ല കലാവസ്‌ഥയാണ് കാണിക്കുന്നത് നല്ല ചൂടുള്ള ദിവസമായതുകൊണ്ട് ആവശ്യത്തിന് വെള്ളം കയ്യിൽ കരുതണം എന്ന് ഭാരവാഗികൾ ഓർമ്മിപ്പിക്കുന്നു .  പാരമ്പര്യങ്ങളെ നെഞ്ചോടു ചേര്‍ക്കുന്ന ക്നാനായക്കാരുടെ വാര്‍ഷിക കണ്‍വന്‍ഷന്റെ ആവേശത്തിരതള്ളല്‍ യൂണിറ്റുകളില്‍ മുഴങ്ങി കേള്‍ക്കും. ആള്‍ക്കൂട്ടത്തില്‍ ഒരാളെങ്കിലുമാകാന്‍ മോഹിച്ച് ആയിരങ്ങള്‍ ഒഴുകിയെത്തി അലകടല്‍ തീര്‍ക്കുന്ന യുകെകെസിഎ കണ്‍വന്‍ഷന്‍ ലോകമെമ്പാടുമുള്ള ക്നാനായക്കാര്‍ ഏറെ ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത്.തുടര്‍ന്ന് 9.45 ന് കോട്ടയം രൂപതാധ്യക്ഷന്‍ മാര്‍ മൂലക്കാട്ട്, പാപ്പവാ ന്യൂ ഗനിയിലെ അപ്പസ്തോലില്‍ ന്യൂഷോ മാര്‍ കുര്യന്‍ വയലുങ്കല്‍ സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ എന്നിവരുടെ മുഖ്യ കാര്‍മ്മികത്വത്തിലും ഇരുപതോളം വൈദികരുടെ സഹകാര്‍മ്മികത്വത്തിലും പൊന്തിഫിക്കല്‍ ദിവ്യബലിയാണ് നടക്കുന്നത്.കോച്ചുകളില്‍ എത്തുന്നവരുടെ സൗകര്യത്തിനായി കൃത്യ സമയത്ത് പരിപാടികള്‍ അവസാനിപ്പിക്കുവാന്‍ ടൈം മാനേജ്മെന്റ് കമ്മറ്റി പ്രത്യേക ശ്രദ്ധിക്കും. ദിവ്യബലിക്കു ശേഷം നടക്കുന്ന കുടുംബസംഗമം മുന്‍കാലങ്ങളിലേത് പോലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന തങ്ങളുടെ ബന്ധുക്കളെയും നാട്ടുകാരെയും സഹപാഠികളെയും കണ്ടുമുട്ടാനും പരിചയം പുതുക്കാനുമുള്ള സുവര്‍ണ്ണാവസരമാകും.ഉച്ച ഭക്ഷണത്തിനു ശേഷം കൃത്യം 1. 30ന് മുഴുവന്‍ നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളും സെന്‍ട്രല്‍ കമ്മറ്റിയും കൂടി ഒരു ഘോഷ യാത്രയായി വിശിഷ്ടാതിഥികളെ വേദിയിലേക്കാനയിക്കും. തുടര്‍ന്ന് യുകെകെസിഎ കണ്‍വന്‍ഷന്റെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നായ സ്വാഗത നൃത്തം അരങ്ങേറും. കലാഭവന്‍ നൈസ് നൂറോളം യുവ പ്രതികളെയ കൊണ്ട് വര്‍ണ്ണ വിസ്മയം തീര്‍ക്കും. സിരകളില്‍ പടര്‍ന്നു കയറിയ രൗദ്രതാള ലഹരിയില്‍ സ്വയം മറന്നിവര്‍ ഇളകിയാടുമ്പോള്‍ ആസ്വാദനത്തിന്റെ ഉത്തുംഗശൃംഗത്തിലേക്ക് ക്നാനായക്കാരെ കൈപിടിച്ചു കയറ്റാന്‍ നൈസിന് സാധിക്കും എന്ന് സെന്‍ട്രല്‍ കമ്മറ്റിക്ക് നന്നായറിയാം.യു കെ കെ സി എ യോടൊപ്പം യുവജന സംഘടനയായ യു കെ കെ സി വൈ എല്ലും കൈകോർത്താണ് സ്വാഗതനൃത്തം അരങ്ങി ലെത്തുന്നത്. യു കെ യിലെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറിലേറെ കലാകാരൻമാർ ഒരുമിച്ച് കൈകോർക്കുമ്പോൾ ഈ വർഷത്തെ സ്വാഗതനൃത്തം കണ്ണിനും കാതിനും കുളിരേകുമെന്നതിന് സംശയമില്ല.വിശ്വാസവും പാരമ്പര്യവും കൈമുതലാക്കി പ്രതിനിധികളില്‍ പതറാതെ ക്നാനായക്കാര്‍ എന്ന ആപ്ത വാക്യം അലയടിക്കുന്ന പിതിനെട്ടാമത് കണ്‍വന്‍ഷന്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കണ്‍വന്‍ഷനുകളിലൊന്നാക്കുവാനുള്ള  എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി ഇരിക്കുകയാണ് യു കെ കെ സി എ  സെന്‍ട്രല്‍ കമ്മറ്റി .താഴെ പറയുന്ന കമ്മിറ്റികളുടെ നേതൃത്വത്തിലാണ് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരിക്കുന്നത് 

1. കണ്‍വന്‍ഷന്‍ ചെയര്‍മാന്‍: തോമസ് ജോസഫ്

2. പബ്ലിക് മീറ്റിങ് കമ്മറ്റിയെ നയിക്കുന്നത്: സജു ലൂക്കോസ്

3. രജിസ്ട്രഷന്‍ കമ്മറ്റിയെ നയിക്കുന്നത്: വിജി ജോസഫ്

4. വെല്‍ക്കം ഡാന്‍സ് ആന്റ് മെഗാ ഷോ കമ്മറ്റിയെ നയിക്കുന്നത്: ബിപിന്‍ പണ്ടാരശ്ശേരില്‍

5. കള്‍ച്ചറല്‍ കമ്മറ്റിയെ നയിക്കുന്നത്: സണ്ണി ജോസഫ്

6. ലിറ്റര്‍ജി കമ്മറ്റിയെ നയിക്കുന്നത്: ജെറി ജയിംസ്

7. ടൈം മാനേജ്മെന്റ് കമ്മറ്റി നയിക്കുന്നത്: ബിജു മടക്കക്കുഴി

8. റിസപ്ഷന്‍ കമ്മറ്റിയെ നയിക്കുന്നത്: ജോസി നെടുംതുരുത്തി പുത്തന്‍പുര

മലയാളത്തിലെ പ്രശസ്ത പിന്നണി ഗായകരും, മിമിക്രി കലാരംഗത്തെ മുടിചൂടാമന്നന്മാരും അടങ്ങിയ താര നിരയാണ് ഇത്തവണ കൺവെൻഷൻ വേദിയിൽ സാംസ്‌കാരിക പരിപാടി മോടികൂട്ടാൻ അണിനിരക്കുന്നത്.  പ്രഭാത ഭക്ഷണം മുതല്‍ അത്താഴം വരെ വിവിധ വിഭവങ്ങളുമായി ഭക്ഷണ ശാലകളും നിരവധി കൗണ്ടറുകള്‍ രാവിലെ ഒന്‍പതു മണി മുതല്‍ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്. അതോടൊപ്പം ദിവസം മുഴുവന്‍ കുട്ടികള്‍ക്കായി ഐസ് ക്രീം സ്റ്റാളുകളും പ്രവര്‍ത്തിക്കും. കൃത്യം എട്ടു മണിയോടെ ഈ വര്‍ഷത്തെ ക്നാനായ മാമാങ്കത്തിന് തിരശ്ശീല വീഴുന്ന രീതിയിലാണ് പരിപാടികള്‍ ആസൂത്രണം നടത്തിയിരിക്കുന്നത്.

1 ) Red Square box മാർക്ക് ചെയ്തിരിക്കുന്ന ബ്ലോക്ക്- C , ബ്ലോക്ക് -D , ബ്ലോക്ക് -E , ബ്ലോക്ക്-F പൂർണ്ണമായും യഥാക്രമം കൺവെൻഷനിൽ പങ്കെടുക്കാൻ എത്തിയിരിക്കുന്ന അതിഥികൾ , ഡയമണ്ട് എൻട്രി പാസ് എടുത്തിരിക്കുന്ന കുടുംബങ്ങൾ ഫാമിലി സ്പോൺസർ ടിക്കറ്റ്സ് എടുത്തിരിക്കുന്ന കുടുംബങ്ങൾ എന്നിവർക്കായി റിസേർവ് ചെയ്തിരിക്കുകയാണ്. 

2 ) രാവിലെ 09 :00 മുതൽ ദിവ്യ ബലി അവസാനിക്കുന്ന 12:00 വരെ റിസർവേഷൻ ബാധകമായിരിക്കില്ല. 

3 ) ഫാമിലി സ്പോൺസർ ടിക്കറ്റ് എടുത്തിരിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നതിന് വോളണ്ടീഴ്സും ബഥേൽ സെന്ററിന്റെ സെക്യൂരിറ്റിയും ഉണ്ടായിരിക്കുന്നതാണ്. 

4 ) ഫാമിലി സ്പോൺസർ ടിക്കറ്റ് എടുത്തിരിക്കുന്ന കുടുംബങ്ങൾക്ക് മേല്പറഞ്ഞ നാല് ബ്ലോക്കിൽ പ്രത്യേകം റിസേർവ് ചെയ്തിരിക്കുന്ന സീറ്റുകൾ ( അതിഥികൾ / ഡയമണ്ട് എൻട്രി പാസ് ) ഒഴികെ എവിടെയും ഇരിക്കാവുന്നതാണ്. 

5 ) സാധാരണ ഫാമിലി ടിക്കറ്റ്സ് എടുത്തിരിക്കുന്നവർക്കു മേല്പറഞ്ഞ നാല് ബ്ലോക്ക് ഒഴികെ ഏതു സീറ്റിലും ഇരിക്കാവുന്നതാണ്. 

6 ) വെള്ളവും സോഫ്റ്റ് ഡ്രിങ്ക്‌സും ഒഴികെ യാതൊരു വിധ ഭക്ഷണ സാധനങ്ങളും ഹാളിനുള്ളിൽ പ്രവേശിപ്പിക്കുവാൻ പാടുള്ളതല്ല. 

 ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.