ഒരുക്കങ്ങൾ പൂർത്തിയാക്കി ലിറ്റർജി കമ്മിറ്റി

18 മത് കൺവൻഷന്റെ ഭക്തി സാന്ദ്രമായ വിശുദ്ധ ബലിക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി ലിറ്റർജി കമ്മിറ്റി രണ്ടു ആർച്ചു ബിഷപ്പ് മാരുടെയും ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെയും മുഖ്യ കാർമികത്വത്തിൽ യുകെയിലെ മുഴുവൻ ക്നാനായ വൈദികരും ചേർന്ന് ഭക്തിസാന്ദ്രമായ ദിവ്യബലി രാവിലെ കൃത്യം 09:45 നു ആരംഭിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പുർത്തിയായി . യു കെ കെ സി എ ജോയിന്റ് ട്രഷറർ ജെറി ജയിംസിന്റെ നേതൃത്വത്തിൽ മാത്തുക്കുട്ടി ആനകുത്തിക്കൽ, ജയ് തോമസ് ,ജോബി അബ്രാഹം ,ടെസ്സി ഷാജി ,ജോബി ജോൺ ,കോട്ടയം ജോയി എന്നിവരടങ്ങുന്ന ലിറ്റർജി ഒരുക്കങ്ങളും പൂർത്തിയാക്കി ക്നാനായ ജനതയെ വരവേൽക്കാനായി കാത്തിരിക്കുന്നു. പ്രശസ്ത ഗായകൻ കോട്ടയം ജോയിയുടെ നേതൃത്വത്തിലുള്ള നാൽപ്പതോളം വരുന്ന ഗായക സംഘത്തിന്റെ ഗാനാലാപനം കൂടി ചേരുമ്പോൾ പതിവുപോലെ ദിവ്യബലി കൂടുതൽ ഭക്തിസാന്ദ്രമായിരിക്കും എന്നതിൽ സംശയമില്ല. കൺവെൻഷനുള്ള എൻട്രി പാസ് ഡയമണ്ട് ടിക്കറ്റ് , ഫാമിലി സ്പോൺസർ ടിക്കറ്റ്സ് , ഫാമിലി ടിക്കറ്റ് എന്നീ മൂന്നു ഗണങ്ങളായി തിരിച്ചിട്ടുണ്ടങ്കിലും വിശുദ്ധബലിയിൽ സംബന്ധിക്കുവാൻ എവിടെയും ഇരിക്കാവുന്നതാണ് .ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.