ക്നാനായ മാമാങ്കത്തിന് അംഗത്തട്ടൊരുക്കി ബിർമിങ്ഹാം  യൂണിറ്റ്

ജോഷി പുലിക്കുട്ടിൽ 

യുകെകെസിഎയുടെ  പതിനെട്ടാമത് കൺവെൻഷനുള്ള ഒരുക്കങ്ങൾ ബർമിങ്ഹാമിലെ ബഥേൽ  കൺവെൻഷൻ സെന്ററിൽ  തയ്യാറായിക്കഴിഞ്ഞു. തങ്ങളുടെ തട്ടകത്തിൽ നടക്കുന്ന ഈ ക്നാനായ  മാമാങ്കത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും  പൂർത്തിയാക്കി  ശനിയാഴ്ച ആകുവാൻ  കാത്തിരിക്കുകയാണ് ബിർമിങ്ഹാം ക്നാനായ കാത്തലിക്ക് അസോസിയേഷൻ. ആനയും അമ്പാരിയും ചെണ്ടമേളവും  കേരളീയ ക്നാനായ നൃത്ത  നിശ്ചലദൃശ്യങ്ങളുമായി മുൻവർഷങ്ങളിൽ കളം നിറഞ്ഞാടിയ BKCA  യൂണിറ്റ് തങ്ങളുടെ തട്ടകത്തിൽ നടക്കുന്ന ഈ  കൺവെൻഷന്  എല്ലാവിധ പിന്തുണയുമായി സർവാത്മ കൂടെയുണ്ട്. രാവിലെ ആരംഭിക്കുന്ന വിശുദ്ധ കുർബാന മുതൽ പരിപാടിയുടെ അവസാന ഇനം  വരെ യൂണിറ്റിന്റെ  സജീവ സാന്നിധ്യം കൺവെൻഷനിൽ കാണുവാൻ സാധിക്കും. ഒരു നടവിളിയിൽ  ഒരു വരി മാർത്തോമ്മനിൽ ഒന്നിക്കുന്ന ക്നാനായ ജനതയുടെ  ഏറ്റവും വലിയ കേളി  കൂട്ടായ യുകെകെസിഎ കൺവെൻഷന്റെ വിജയത്തിനു വേണ്ടി ജയ് തോമസിനെയും തോമസ് പാലകന്റെയും  ബെന്നി ഓണശ്ശേരിയുടെയും  നേതൃത്വത്തിലുള്ള BKCA കമ്മിറ്റി അഘോരാത്രം പ്രയത്നിച്ച വരികയാണ്. കൺവെൻഷൻ ടിക്കറ്റ് വിൽപ്പന അതി  വേഗം പൂർത്തിയാക്കി കമ്മറ്റി തങ്ങളുടെ പ്രവർത്തന മികവ് തെളിയിച്ചിരിക്കുകയാണ് . രക്തം രക്തത്തെ തിരിച്ചറിയുന്ന  ഈ ക്നാനായ  കൺവെൻഷനിൽ  പങ്കെടുക്കാനെത്തുന്ന തങ്ങളുടെ ബന്ധുമിത്രാദികളെ സ്വീകരിക്കുവാനും ഞാനും ഒപ്പം തങ്ങളുടെ സമുദായ സ്നേഹം സ്നേഹം പ്രകടിപ്പിക്കുവാനും  ലഭിക്കുന്ന അവസരമായി കൺവൻഷൻ മാറുമെന്നതിൽ BKCAയുടെ കമ്മിറ്റിക്ക് യാതൊരു സംശയവുമില്ല. ക്നാനായ കൺവെൻഷന്  ഇത്തവണയും പതിവുപോലെ കാലാവസ്ഥയും  അനുകൂലമായതിനാൽ  വൻ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നതായും  അതിനുള്ള തയ്യാറെടുപ്പുകളും  പൂർത്തിയാക്കിയ UKKCA സെൻട്രൽ കമ്മിറ്റിക്ക് എല്ലാവിധ ആശംസകളും അറിയിക്കുന്നതായും  ഒരു കൺവെൻഷൻ മഹാ വിജയമായി തിരുന്നതിനുള്ള  ആശംസകളും BKCA കമ്മിറ്റി ക്നാനായ പത്രത്തെ അറിയിച്ചു ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.