യു കെ കെ സി എയുടെ പ്രബല യൂണിറ്റുകളിൽ ഒന്നായ ബി സി എൻ(ബ്രൻമാവർ,കാര്ഡിഫ് ,ന്യൂപോർട്ട് ) യുണിറ്റ് ആദ്യമായി സംഘടിപ്പിച്ച അഞ്ച് ദിവസം നീണ്ട നിന്ന കരീബിയൻ ക്രൂസ് ട്രിപ്പ് അവിസ്മരണീയമായി.യു കെ കെ സി എ യൂണിറ്റുകളിൽ ആദ്യമായി ഇങ്ങനെ അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന ഒരു ക്രൂയിസ് ട്രിപ്പ് സംഘടിപ്പിച്ചു വിജയിപ്പിച്ചതിന്റെ ആനന്ദത്തിലാണ് ബി സി എൻ ഭാരവാഹികൾ . റോയൽ കരീബിയൻ ഗ്രൂപ്പിലെ ഏറ്റവും വലിയ ഒരു ഷിപ്പിലായിരുന്നു BCN ടീം ക്രൂയിസ് ട്രിപ്പ് നടത്തിയത് . ക്നാനായ പാട്ടുകളാലും നാടവിളികൾ കൊണ്ടും സമ്പന്നമായിരുന്നു 74 അംഗങ്ങൾ ഒരുമിച്ചുള്ള 5 ദിവസത്തെ ആ യാത്ര മറക്കാനാവാത്ത ഒരനുഭവമായിരുന്നുവെന്നും അത് യൂണിറ്റിന്റെ കൂട്ടായ്മയെയും വർദ്ധിപ്പിക്കുകയും യുണിറ്റിഅംഗങ്ങളിൽ സന്തോഷത്തിന്റെയും ഉല്ലാസത്തിന്റെയും നവ്യ അനുഭവങ്ങൾ നൽകി എന്നും യുണിറ്റ് ഭാരവാഹികൾ ക്നാനായ പത്രത്തെ അറിയിച്ചു .അതോടൊപ്പം യു കെ കെ സി എയുടെ 18 മത് കൺവൻഷന്‌ ക്രൂയിസിൽ വച്ച് തന്നെ യുണിറ്റ് അംഗങ്ങൾ ആശംസകൾ നേരുകയും ചെയ്തു .ബി സി എൻ പ്രസിഡന്റ് ബിനു കുര്യാക്കോസ് പറമ്പേട്ട് , സെക്രട്ടറി സുനിൽ തോമസ് മലയിൽ , ഫിലിപ്പ് മാത്യു മാവേലിൽ (ടൂർ കോർഡിനേറ്റർ) ജോസി ജോസഫ് മുടക്കോടിൽ (ട്രഷറർ )എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി

യു കെ കെ സി എയുടെ 18 മത് കൺവൻഷന്‌ ക്രൂയിസിൽ വച്ച് നാടവിളികളോടെ  നടത്തിയ ആശംസയുടെ വിഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.