കെ സി വൈ എൽ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മുൻ അതിരൂപത ഭാരവാഹികൾ സംഘടിപ്പിക്കുന്ന  ക്‌നാനായ പ്രേഷിത കുടിയേറ്റ അനുസ്മരണ യാത്ര നവം : 10 മുതൽ 13 വരെ

മുംബൈ : കെ സി വൈ എൽ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മുൻ അതിരൂപത ഭാരവാഹികൾ രൂപതാ നേതൃത്വവുമായി സഹകരിച്ചു ക്‌നാനായ പ്രേഷിത കുടിയേറ്റ അനുസ്മരണ യാത്ര നവം : 10 മുതൽ 13 വരെ മുംബൈയിൽ നിന്നും കടൽ മാര്ഗ്ഗം കൊച്ചിയിലേക്ക് സംഘടിപ്പിക്കുന്നു. കൊച്ചിയിൽ നിന്നും കോട്ടയത്തേക്ക് കരമാർഗ്ഗവും എത്തുന്നു, 

കെ സി വൈ എൽ എന്ന മഹത്തായ സംഘടനയിൽ കഴിഞ്ഞ 50 വർഷത്തിൽ ഏതെങ്കിലും അവസരത്തിൽ പ്രവർത്തിച്ച ഏവർക്കും പങ്കെടുക്കാവുന്ന കുടിയേറ്റ യാത്രക്ക് വലിയ സ്വീകാരിത ആയിരിക്കുകയാണ്. ഈ മഹത്തായ സംരംഭത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ആളുകൾ താഴെകാണുന്ന ആളുകളുമായി ജൂൺ മുപ്പതിന് മുൻപ് എത്രയും പെട്ടന്ന് ബന്ധപ്പെടേണ്ടതാണ് . 

1 ജേക്കബ് വാണിയംപുരയിടം                   – 9446820565 

2 ഷിബി പഴയമ്പള്ളി                                  – 9400538772 

3  സൈമൺ അറുപറയിൽ                         – 9447700457 

4  ഷിനോയി മഞ്ഞാങ്കൽ (ഓസ്ട്രേലിയ)    – +61424352255 

5   ലേവി പാടപുരക്കൽ (UK)                      – +447582714637

6  വിൻസെൻറ് വലിയവീട്ടിൽ (ഗൾഫ്)       – +971506244993 

7  സാജു കണ്ണമ്പള്ളി (അമേരിക്ക)               – +1 847 791 1824        

AD 345 കൊടുങ്ങലൂരിലേക്ക് 7 ഇല്ലം 72 കുടുംബങ്ങൾ കുടിയേറിയതിന്റെ ഓർമ്മകൾ പുതുക്കുന്ന ഈ അസുലഭ യാത്രയിലേക്ക് ക്നാനായ സാമുദായത്തെ സ്നേഹിക്കുന്ന എല്ലാ ആളുകളും പങ്കെടുക്കണമെന്ന് സംഘാടകർ അറിയിക്കുന്നുഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.