യഥാർത്ഥ പച്ച മീനിന്റെ രുചി ആസ്വദിക്കുവാൻ ഇനി ഇരവിമംഗലത്തുള്ള കൊച്ചുപറമ്പിൽ സൈജുവിന്റെ ഹാർഡീസ് അക്വാപോണിക്സ് ഫിഷ് ഫാമിലേക്കു ചെന്നാൽ മതി

ഇന്ന് നമ്മുടെ ലോകം വിഷമയമായികൊണ്ടിരിക്കുകയാണ്. കഴിക്കുന്ന ആഹാരമായാലും, കുടിക്കുന്ന പാനീയങ്ങളായാലും അതിലെല്ലാം മനുഷ്യന് ഭക്ഷ്യയോഗ്യമല്ലാത്ത രാസപദാർത്ഥങ്ങൾ ചേർത്താണ് നമുക്ക് വിപണിയിൽ ലഭ്യമാകുന്നതു. എന്നാൽ അതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തനാവുകയാണ് ശ്രീ സൈജു അബ്രഹാം കൊച്ചുപറമ്പിൽ. കോട്ടയം ജില്ലയിലെ ആദ്യ ഗവൺമെന്റ് അംഗീകൃത അക്വാപോണിക്സ് ഫിഷ് ഫാമിന്റെ ഉടമയാണ് ഇന്ന് ശ്രീ സൈജു. കോട്ടയം ജില്ല വൈക്കം താലൂക്കിൽ മാഞ്ഞൂർ പഞ്ചായത്തിലെ ഇരവിമംഗലം ഗ്രാമത്തിൽ താമസിക്കുന്ന സൈജു തന്റെ നീണ്ട വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചാണ് ഫിഷ് ഫാം എന്ന സംരംഭത്തിലേക്കു തിരിഞ്ഞത്. തികച്ചും ശാസ്ത്രീയമായ രീതിയിൽ ഗുണനിലവാര മുള്ളതും ആരോഗ്യത്തിനു ഹാനികരമായ രാസപദാർത്ഥങ്ങൾ ചേർക്കാത്തതുമായ ഗിഫ്റ്റ് തിലാപ്പിയ എന്ന മേൽത്തരം മത്സ്യമാണ് വിപണനത്തിനായി പൂർണ്ണ വളർച്ച എത്തി നിൽക്കുന്നത്.
ഇരവിമംഗലം സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളി ഇടവകാംഗമായ സൈജുവിന്റെ ഫിഷ് ഫാം സ്ഥിതി ചെയ്യുന്നത് ആർക്കും എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഇരവിമംഗലം മേട്ടുംപാറ റോഡ് അരികിലുള്ള തന്റെ വീടിനോടു (കൊച്ചുപറമ്പിൽ ) ചേർന്ന് തന്നെയാണ്. ഇപ്പോൾ തന്നെ സമീപ പ്രേദേശങ്ങളിൽ നിന്നും നിരവധി ആളുകളാണ് മീൻ വാങ്ങുവാൻ സൈജുവിന്റെ ഫാമിൽ വന്നുകൊണ്ടിരിക്കുന്നത്. വരുന്നവർക്ക് അപ്പോൾ തന്നെ കുളത്തിൽ നിന്നും ഫ്രഷായിട്ടു മത്സ്യങ്ങളെ പിടിച്ച് മിതമായ നിരക്കിൽ നൽകിവരുന്നത്.
യഥാർത്ഥ പച്ച മീനിന്റെ രുചി ആസ്വദിക്കൂ ആരോഗ്യം സംരക്ഷിക്കൂ എന്നതാണ് സൈജുവിന്റെ മുദ്രാവാക്യം. അപ്പോൾ ഇനി ഒട്ടും വൈകേണ്ട വണ്ടി എടുത്തു ഹാർഡീസ് ഫിഷ് ഫാമിലേക്കു ചെല്ലൂ ആവശ്യത്തിനുള്ള മീൻ വാങ്ങി വീട്ടിൽ പോകുക ആരോഗ്യമുള്ള ഒരു ജീവിതത്തിനു തുടക്കം കുറിക്കുക. കൂടുതൽ വിവരങ്ങൾക്ക് നിങ്ങൾക്ക് സൈജുവിനെ നേരിട്ട് വിളിക്കാവുന്നതാണ് വിളിക്കേണ്ട നമ്പർ +91 9496414356, +91 9847519907 .ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.