മിഷൻലീഗ് നവപ്രേഷിത സംഗമം ചൈതന്യ പാസ്റ്ററൽ സെന്ററിൽ നടത്തി.
ദിവ്യകാരുണ്യനാഥനായ ഈശോയെ കൊക്കൊണ്ട എല്ലാ കുഞ്ഞുങ്ങളെയും അവിടുന്നു തീഷ്‌ണമായി സ്‌നേഹിക്കുകയും മാലാഖമാരുടെ വിശുദ്ധി അവര്‍ക്കു നല്‍കുകയും ചെയ്യുന്നുവെന്ന്‌ കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്‌ മെത്രാപ്പോലീത്ത. 2019-ാം ആണ്ടില്‍ അതിരൂപതയില്‍ പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച കുഞ്ഞുങ്ങളുടെ സംഗമം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു പിതാവ്‌. പരി. കുര്‍ബാന വിശുദ്ധിയോടെ കൈക്കൊണ്ട ഓരോരുത്തരും ദൈവത്തിന്റെ സ്‌നേഹം അനുഭവിക്കുന്നവരാണ്‌. കാരണം, ദൈവം പിതാവാണ്‌ അവിടുന്ന്‌ നിങ്ങളെ സ്‌നേഹിക്കുന്നു. ഈ സ്‌നേഹം മറ്റുള്ളവര്‍ക്ക്‌ പകര്‍ന്നു കൊടുക്കാന്‍ ഓരോ വ്യക്തിയും കടപ്പെട്ടവനാണ്‌. പ്രസ്‌തുത ഉത്തരവാദിത്വമാണ്‌ ക്രൈവ്‌സതവരുടെ മിഷനറി ദൗത്യത്തിന്റെ അടിസ്ഥാനം.
നവ പ്രേഷിതരായ വ്യക്തികള്‍ വി. കൊച്ചുത്രേസ്യായെപ്പോലെ ചെറിയ കാര്യങ്ങളിലൂടെ പുണ്യത്തില്‍ വളരുകയും ഈശോയെ ലോകത്തിന്‌ നല്‍കുകയും ചെയ്യണമെന്ന്‌ അഭി. മെത്രാപ്പോലീത്ത സൂചിപ്പിച്ചു. കുട്ടികള്‍ക്ക്‌ മിഷന്‍ ലീഗിലേക്കുള്ള അംഗത്വവും ബാഡ്‌ജും നല്‍കി അവരെ സി.എം.എല്‍. ലേക്ക്‌ സ്വാഗതം ചെയ്‌തു.
കോട്ടയം അതിരൂപതാ മിഷന്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച എയ്‌ഞ്ചല്‍സ്‌ മീറ്റിലും നവപ്രേഷിത സംഗമത്തിലും കോട്ടയം റീജിയണില്‍ നിന്നുമായി 500 ഓളം കുഞ്ഞുങ്ങള്‍ സംബന്ധിച്ചു. 65 വര്‍ഷക്കാലം മിഷന്‍ ലീഗില്‍ പ്രവര്‍ത്തിച്ച സൈമണ്‍ കൊച്ചുപറമ്പിലിനെ മാര്‍ മൂലക്കാട്ട്‌ പിതാവ്‌ പൊന്നാടയണിയിച്ച്‌ ആദരിച്ചു.
അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌ പരി. കുര്‍ബാനയര്‍പ്പിക്കുകയും മിഷന്‍ലീഗ്‌ മാര്‍ഗരേഖ പ്രകാശനം ചെയ്യുകയും ചെയ്‌തു. മിഷന്‍ ലീഗ്‌ അതിരൂപത ഡയറക്‌ടര്‍ ഫാ. ജോബി പുച്ചൂക്കണ്ടത്തില്‍, നാഷണല്‍ സെക്രട്ടറി സുജി പുല്ലുകാട്ട്‌, കെ.കെ. ജയിംസ്‌, സിജിന്‍ സിറിയക്‌, സി. ജോയിസി എസ്‌.വി.എം, സി. ഷൈനി എസ്‌.വി.എം, ആല്‍വിന്‍, ബിനോയി സി.കെ, മിഷന്‍ വരിയേഴ്‌സ്‌ ടീം എന്നിവര്‍ നേതൃത്വം നല്‍കി.മിഷന്‍ ലീഗ്‌ നവപ്രേഷിത സംഗമം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടത്തി







ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.