കെന്റ് ക്നാനായ മിഷനിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ പ്രഥമ തിരുനാൾ ഭക്തി സാന്ദ്രമായി ആഘോഷിച്ചു
കെന്റ് ക്നാനായ മിഷനിലെ അംഗങ്ങൾ ഏറെ പ്രാർത്ഥനാപൂർവ്വവും  ആകാംക്ഷാ പൂർവ്വവും കാത്തിരുന്ന ആ ദ്യത്തെ തിരുനാൾ June 23 ന് ഔർ ലേഡി ഓഫ് ജില്ലിംഗ്ഹാം പള്ളിയിൽ ആഷോഷിച്ചു. ” മക്കളെ കാണുമോ ഹിന്ദുവിൽ പോയാലും. ബന്ധങ്ങൾ വേർ പിടാതോർക്കണമെപ്പോഴും ” എന്ന വരികൾ ഓരോ ഇടവകാംഗങ്ങളുടെയും ഉള്ളിൽ തുടിച്ച് നിൽക്കുകയാണോ ‘ എന്ന് തോന്നിക്കുന്ന രീതിയിലായിരുന്നു കെന്റിലെ ക്നാനായ മക്കളുടെ പ്രഥമ തിരുനാൾ ആഘോഷം. നാട്ടിലെ ഇടവക ദേവാലയത്തിൽ തിരുനാളിന് പങ്കെടുക്കുന്ന ആവേശത്തിലും സന്തോഷത്തിലും മുഴുവൻ അംഗങ്ങളും ആത്മാർത്ഥമായി സഹകരിച്ച് പങ്കാളികളായ തിരുനാൾ ക്നാനായക്കാരുടെ ഒത്തൊരുമയും. സാഹോദര്യബോധവും ഉച്ചത്തിൻവിളിച്ചോതുന്നതായി. അഭിവന്ദ്യ കുര്യൻ വയലുങ്കൻ പിതാവിന്റെ സാന്നിധ്യം തിരുനാളിന് കൂടുതൽ. ഊർജ്ജമേകി.
       കൃത്യം മൂന്നു മണിക്ക് പാപ്പുവാ ന്യൂ ഗിനിയിലെ അപ്പസ്തോലിക്ക് ന്യൂഷോയും. ക്നാനായ മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ കുര്യൻ വയലുങ്കൽ പിതാവിന് പളളി അങ്കണത്തിൽ വച്ച് ഊഷ്മളമായ സ്വീകരണം നൽകി. കെന്റ്, ലണ്ടൻ ചാപ്ലയൻസികളിൽ നിന്നെത്തിയ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്ത ദക്തി സാന്ദ്രമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് അഭിവന്ദ്യ . കുര്യൻ വയലുങ്കൽ , കെന്റ് ക്നാനയചാപ്പയൻ റവ ഫാ ജോഷി കൂട്ടുങ്കൽ എന്നിവർ കാർമമികരായി.  തിരുനാൾ സന്ദേശത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയോടൊപ്പം ചെലവിട്ട അവിസ്മരണീയമായ അനേകം സന്ദർഭങ്ങൾ അഭിവന്ദ്യ പിതാവ് വിശദീകരിച്ചത് ഏറെ ഹൃദ്യമായി.
    നാട്ടിലെ തിരുനാൾ ആലോഷങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ തികഞ്ഞ അച്ചടക്കത്തിലും ഭക്തിയിലും നടന്ന പ്രദക്ഷിണം തദ് ദേശീയരിൽ ഏറെ കൗതുകമുണർത്തി. സൗത്ത് വെസ്റ്റ് ലണ്ടൻ യൂണിറ്റ് അംഗങ്ങൾ അവതരിപ്പിച്ച ചെണ്ടമേളം പ്രദക്ഷിണത്തിന് മാറ്റ് കൂട്ടി.സെൻറ് ജോൺ പോൾ മിഷനിലെ പ്രഥമ തിരുനാൾ അവിസ്മരണീയമാക്കിയ എല്ലാ ഇടവകാംഗങ്ങൾക്കും ചാപ്ലയൻ ഫാ ജോഷി കൂട്ടുങ്കൽ, ജനറൽ കൺവീനർ റ്റോമി പട്യാലിൽ എന്നിവർ നന്ദി രേഖപ്പെടുത്തി.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.