കെ.സി.വൈ.എൽ പുന്നത്തുറ യൂണിറ്റ് റോഡ് സുരക്ഷ പ്രചരണ ജാഥ നടത്തി
പുന്നത്തുറ കെ.സി.വൈ.എൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ റോഡ് സുരക്ഷ വാഹന പ്രചരണ  ജാഥ നടത്തി. യുവജനങ്ങളിൽ റോഡ് സുരക്ഷയെക്കുറിച്ചും വാഹനങ്ങൾ ഓടിക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ചുള്ള  അവബോധം സൃഷ്ടിക്കുകയും അതിലുപരി പൊതു ജനങ്ങളിൽ റോഡ് സുരക്ഷ ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തോടുകൂടി നടത്തിയ വാഹന ജാഥ പുന്നത്തുറ പഴയ പള്ളി വികാരി ഫാ.സജി പുത്തൻപുരയ്ക്കൽ ഫ്ലാഗ് ഓഫ് ചെയ്തു.
ജാഗരൂകവും സമാധാനപൂർണവും ആയ സമൂഹത്തിനായി ഉത്തരവാദിത്വബോധവും സേവന സന്നദ്ധതയും കർമ്മശേഷിയും നിയമം സ്വമേധയാ അനുസരിക്കുന്നതുമായ ഒരു യുവതലമുറയെ വളർത്തിയെടുക്കുക എന്നാണ് ഈ റോഡ് സുരക്ഷാ ബൈക്ക് റാലിയിലൂടെ പുന്നത്തുറ കെ.സി.വൈ.ൽ  ലക്ഷ്യമിടുന്നത്.
യൂണിറ്റ് ഭാരവാഹികളായ ഫ്രെഡി നന്ദികുന്നേൽ, ജോർജ്കുട്ടി കടിയംപള്ളിൽ, മാത്യു ചേലമല,മറ്റു യൂണിറ്റ് അംഗങ്ങൾ പ്രോഗ്രാമിന് നേത്യത്വം നൽകി.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.