ഉഴവൂർ KCYL യൂണിറ്റ് രണ്ടാം ഘട്ട ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തി
KCYL ഉഴവൂർ യൂണിറ്റ്, ഇടവകയോട് ചേർന്ന് ലഹരി വിരുദ്ധ ഉഴവൂർ എന്ന ലക്ഷ്യത്തിലേക്കുള്ള പ്രവർത്തനങ്ങൾ ശക്തമായി കൊണ്ട് പോകുന്നു. ലഹരി വിരുദ്ധ ദിനത്തിന് മുന്നോടിയായി ലഹരി വിരുദ്ധ പ്രതിജ്ഞയും, പോസ്റ്റർ ഷോയും സംഘടിപ്പിച്ചു. ഞായറാഴ്ച്ച മൂന്നാമത്തെ വി. കുർബാനക്ക് ശേഷം യൂണിറ്റ് പ്രസിഡന്റ് ജോമി കൈപ്പാറേട്ട് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഇടവക ജനങ്ങൾക്കും കുട്ടികൾക്കും യൂണിറ്റ് സെക്രട്ടറി ജെബിൻ കളരിക്കൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരി വിരുദ്ധ സന്ദേശം അസി:വികാരി ഫാ.ഗ്രേയിസൺ വേങ്ങക്കൽ നൽകി. അതിനു ശേഷം കെ.സി.വൈ.എൽ അംഗങ്ങളുടെ നേതൃത്വത്തിൽ പോസ്റ്റർ ഷോയും നടത്തി. കൂടാതെ, മൂന്നാം ഘട്ടത്തിൽ നടപ്പിലാക്കാനിരിക്കുന്ന ഉഴവൂരിലെ ജാതിമതഭേദമന്യേ എല്ലാ വീടുകളിലും എത്തിക്കുവാനുള്ള ലഘുലേഖയുടെ (നോട്ടീസ്) പ്രകാശനവും നടത്തപ്പെട്ടു. യോഗത്തിൽ യൂണിറ്റ് വൈസ് പ്രസിഡന്റ് സീന സാബു നന്ദി അർപ്പിച്ചു സംസാരിച്ചു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ മൂന്നാം ഘട്ടം ഉടൻ നടപ്പിലാക്കും.
പരിപാടികൾക്ക് ഫാ.തോമസ് ആനിമൂട്ടിൽ, ഫാ.ഗ്രേയിസൺ വേങ്ങക്കൽ, യൂണിറ്റ് പ്രസിഡന്റ് ജോമി കൈപ്പാറേട്ട്, സജോ വേലിക്കെട്ടേൽ, ജെബിൻ കളരിക്കൽ, സ്റ്റീഫൻ വടയാർ, ലവിൻ പോതെമാക്കിയിൽ, സീന സാബു, ആഷ്‌ലി കല്ലട, sr. സാങ്റ്റ svm എന്നിവർ നേതൃത്വം നൽകി.
   അനശ്വൽ ലൂയിസ് ,    PRO ഉഴവൂർ KCYLഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.