ഉഴവൂർ കെ.സി.വൈ.എൽ യൂണിറ്റ് വിദ്യാഭ്യാസ സഹായം നൽകുന്നു

വിദ്യാധനം സർവ്വധനാൽ പ്രധാനം…..

ഈ ലോകത്തു കള്ളന്മാർ മോഷ്‌ടിക്കാത്തതും ചിതലരിക്കാത്തതും സഹോദരങ്ങളുമായി പങ്കുവെയ്ക്കേണ്ടാത്തതും, കപ്പം നല്കേണ്ടത്തതും ആയ ഒരേയൊരു സ്വത്ത്‌ വിദ്യയാണ്. സാമ്പത്തിക പ്രശ്നങ്ങളുടെയും ബുദ്ധിമുട്ടുകളുടെയും പേരിൽ ഈ സ്വത്ത്‌ നേടാനാവതെ പോകുന്ന നിരവധി പേരുണ്ട്. ഉപരിപഠനത്തിന് പോകാൻ ആഗ്രഹിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കൂട്ടുകാർക്കു ആശ്രയമായി ഉഴവൂർ കെ. സി. വൈ.എൽ യൂണിറ്റ്. ഉഴവൂർ ഇടവകക്കാരായ കുട്ടികൾക്കാണ് മുൻകാല കെ.സി.വൈ.എൽ അംഗങ്ങൾ തുടങ്ങിവച്ച ഈ സംരംഭത്തിൽ പങ്കാളികളാകാൻ സാധിക്കുന്നത്. ഇടവകയിൽ നിന്നും ഉന്നതവിദ്യാഭ്യാസത്തിനായി പോകുന്ന സാമ്പത്തികമായി സഹായം ആവശ്യമുള്ള കുട്ടികളിൽ നിന്നും അപേക്ഷകൾ സ്വീകരിച്ചു അതിൽ നിന്നും അർഹതപ്പെട്ടവർക്കാണ് സഹായം നൽകുന്നത് എന്ന് അനശ്വൽ ലൂയിസ് (PRO ഉഴവൂർ KCYL) അറിയിച്ചു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.