ഷൈമോൾ തോമസ് (37 വയസ് ) ബെൽഫാസ്റ്റിൽ വാഹനാപകടത്തിൽ മരണമടഞ്ഞു

ബെൽഫാസ്റ്റ് . വടക്കൻ അയർലണ്ടിൽ ബെൽഫാസ്റ്റിനു സമീപം ആൻട്രിമിൽ താമസിക്കുന്ന കോട്ടയം കിടങ്ങൂർ മാറിടം സ്വദേശിനി  ഷൈമോൾ നെൽസൺ ആണ് ബാലുമണി ക്റാങ്കിൽ ഇന്നലെ വൈകിട്ടു ആറു മണിയോടെ ഉണ്ടായ കാറപകടത്തിൽ കൊല്ലപ്പെട്ടത്  .കരിപ്പാടം ഇടവക തടത്തിൽ നെൽസണിന്റെ ഭാര്യയാണ് പരേത മാറിടം ഇടവക രാമച്ചനാട്ട് കുടുംബാംഗമാണ് ബെൽഫാസ്റ്റിൽ  ആൻട്രിം  മരിയ ആശുപത്രിയിൽ നേഴ്സ് ആയി ജോലി ചെയ്യുന്ന നെൽസൺ ജോണിന്റെ ഭാര്യയാണ് .ഇവരുടെ സുഹൃത്തായ ബിജു വിന്റേയും , മെയ് മോളുടെയും ഇളയ മകനെ ഡ്യൂക്ക് ഓഫ് എഡിൻബറോ സിൽവർ ക്യാംപിനു കൊണ്ട് വിടുവാൻ പോയി തിരികെ വരവെയാണ് ഏവരെയും നടുക്കി കൊണ്ടുള്ള അപകടം നടന്നത് .ഷൈമോൾ  സഞ്ചരിച്ചിരുന്ന കാർ ഓടിച്ചിരുന്ന മെയ്മോൾ അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ആണ് .ഇവർ ഓടിച്ചിരുന്ന ടൊയോട്ട യാരിസ് കാർ ആണ് അപകടത്തിൽ പെട്ടത് എന്നാണ് വിവരം . എതിരെ വന്ന മറ്റൊരു കാർ ഇവരുടെ കാറിൽ വന്നിടിക്കുക ആയിരുന്നു എന്നാണ് വിവരം .സംഭവ സ്ഥലത്തു തന്നെ ഷൈമോൾക്കു മരണം സംഭവിച്ചു എന്നാണ് ബന്ധുക്കൾ പറയുന്നത് .ഷൈമോളുടെ  ഭർത്താവ് നെൽസണും , മെയ് മോളുടെ ഭർത്താവ് ബിജുവും നാട്ടിൽ അവധിക്കു പോയിരിക്കുകയാണ് , അപകട വിവരം അറിഞ്ഞു ഇരുവരും ബെൽഫാസ്റ്റിലേക്കു തിരിച്ചിട്ടുണ്ട് .ഷൈമോൾ  നെൽസൺ ദമ്പതികൾക്ക് മൂന്നു മക്കളാണ് . മരണ വിവരം അറിഞ്ഞു യു കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇവരുടെ ബന്ധുക്കളും ബെൽഫാസ്റ്റിലേക്കു തിരിച്ചിട്ടുണ്ട്

 ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.