നാളെ  മുതൽ ഉഴവൂർക്കാർ കവൻട്രിയിൽ.

ഷിൻസൺ കവുന്നുംപാറയിൽ

നാടിന്റെ നന്മക്കായി ഒന്നായി കൈകോർക്കുന്ന ഉഴവൂർക്കാരുടെ പതിമൂന്നാം സംഗമം നാളെ മുതൽ കവന്റിയിൽ.സംഗമങ്ങളുടെ സംഗമം ആയ ഉഴവൂർ സംഗമത്തിന് തിരി തെളിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി . ജാതിക്കും മതത്തിനും സ്ഥാനം നല്കാതെ സ്വന്തം നാടിനെയും നാട്ടുകാരെയും സ്നേഹിക്കുവാനും, മാതാപിതാക്കളുടെ അനുഗ്രഹത്താൽ തിരി തെളിക്കപെട്ട് ഒരു നാട് മുഴുവൻ ഒരു കുടുംബം ആകുന്ന ലോകത്തിലെ ഒരേ ഒരു സംഗമം ഉഴവൂർക്കാർക്ക് മാത്രം അവകാശപെട്ടതാണ്. 

കവന്റിയിൽ ജാഗ്വാർ കബനിക്ക് സമീപം, പ്രകൃതി രമണീയമായ അന്തരീക്ഷമുള്ള  ഐബിഎസ് ഹോട്ടൽ മുഴുവൻ ഉഴവൂർക്കാരെ കൊണ്ട് നിറയുംബോൾ, ഉഴവൂർ ടൗണിൽ എത്തിയ പ്രതീതി ആയിരിക്കും ഓരോ ഉഴവൂർക്കാർക്കും. നാട്ടിൽനിന്നും എത്തിയിട്ടുള്ള മാതാപിതാക്കളെ പൊന്നാടഅണിയിച്ച് ആദരിക്കുംബോൾ യുക്കെയിലുള്ള ഉഴവൂരിന്റെ മക്കളുടെ വളർച്ചയിൽ മാതാപിതാക്കളുടെ കഷ്ടപ്പാടിന്റെയും, ത്യാഗത്തിന്റെയും ഫലം അനുഭവിച്ചറിയുന്നത് അനേകർ ആയിരിക്കുംവെള്ളിയാഴ്ച മുതൽ ഞായറാഴ്ചവരെ നീണ്ടുനിൽക്കുന്ന കൂട്ടായ്മയിൽ നാടിന്റെ വികസനം ചർച്ചയാകുന്നതോടൊപ്പം പണ്ട് ഓരോരുത്തരും കുട്ടായി നെല്ലിക്കാ പറിച്ചതും, മാവിനിട്ടെറിഞ്ഞതും ഒക്കെ പറഞ്ഞ് സൗഹ്രദം പുതുക്കും. സ്റ്റേജ് പരുപാടികൾക്ക് മുൻതുക്കം കൊടുക്കാതെ പരസ്പരം കാണാനും, ചർച്ചകൾ നടത്താനും, പരസ്പരം ഓർമ്മകൾ പുതുക്കാനും, കൂടുതൽ സമയം മാറ്റി വച്ചാണ് ഈ വർഷത്തെ ഉഴവൂർ സംഗമം ആസൂത്രണം ചെയ്തിരിക്കുന്നത്.സംഗമത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു.  വെള്ളിയാഴ്ച എല്ലാവരും എത്തേണ്ട പോസ്റ്റ്കോട് – CV34BJ.

 ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.