പതിനെട്ടാമത് യുകെകെസിഎ കൺവെൻഷൻ ടിക്കറ്റുകൾക്കൊപ്പം സ്വർണ്ണ പെരുമഴയും.
സണ്ണി രാഗമാലിക
ഈ മാസം 29 ആം തീയതി നടക്കുന്ന യുകെകെസിഎ കൺവെൻഷൻ ടിക്കറ്റുകളിലാണ് സ്വർണനാണയങ്ങൾ ഉള്ള   സാധ്യത ഒളിഞ്ഞുകിടക്കുന്നത്.  കൺവെൻഷൻ സെൻറർ മെയിൻ ഗേറ്റിൽ ആയിരിക്കും രജിസ്ട്രേഷൻ കമ്മിറ്റിയുടെ കൗണ്ടറുകൾ ഉണ്ടായിരിക്കുക. അവിടെ നിങ്ങളുടെ ടിക്കറ്റുകൾ ചെക്ക് ചെയ്തു കൗണ്ടർ ഫോയിൽ സ്വർണ്ണനിറമുള്ള പെട്ടിയിൽ നിക്ഷേപിക്കുന്നു. അവിടെനിന്നും നിങ്ങൾക്കാവശ്യമുള്ള റിസ്റ്റ് ബാൻഡുകൾ ലഭിക്കുന്നു. അത് കയ്യിൽ ധരിച്ചെങ്കിൽ മാത്രമേ നിങ്ങളെ ഹാളിലേക്ക് കയറ്റുകയുള്ളൂ. വൈകുന്നേരം ആറു മണിയോടുകൂടി സ്വർണ്ണപെട്ടി സ്റ്റേജിൽ കൊണ്ടുവരികയും ഭാഗ്യശാലികളെ തിരഞ്ഞെടുത്തു, യഥാക്രമം ഒരു പവൻ, അരപ്പവൻ, കാൽപവൻ എന്നീ സ്വർണനാണയങ്ങൾ ഭാഗ്യശാലികൾക്ക് നൽകുകയും ചെയ്യുന്നു. അതിനായി കൗണ്ടർ ഫോയിൽ നിങ്ങളുടെ പേരും ഫോൺ നമ്പറും എഴുതുവാൻ മറക്കാതിരിക്കുക.
ടിക്കറ്റുകളുടെ വില്പന അതിൻറെ അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്. 500 പൗണ്ട് ഡയമണ്ട് ടിക്കറ്റുകൾ വിട്ടുകഴിഞ്ഞു. 100 പൗണ്ട് ടിക്കറ്റുകൾ തിർന്നുവരുന്നു. കൺവെൻഷൻ സെൻറർ  കപ്പാസിറ്റി കഴിഞ്ഞു പോയാൽ കൗണ്ടർ സെയിൽ ഉണ്ടായിരിക്കുന്നതല്ല. ആയതിനാൽ എല്ലാവരും യൂണിറ്റുകളിൽ നിന്നും തന്നെ ടിക്കറ്റുകൾ കരസ്ഥമാക്കാൻ പരിശ്രമിക്കുക.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.