ഉഴവൂർക്കാരുടെ കണ്ണുകൾ ഇനി കവന്റിയിലേക്ക്. ഈ വർഷത്തെ സംഗമം പൊടി പൊട്ടിക്കാൻ തയ്യാറായി സംഘാടകർ. വിശിഷ്ട വ്യക്തിയായി എത്തുന്നത് ഡോക്ടർ സിന്ദുമോൾ ജേക്കബ്

ഷിൻസൺ കവുന്നുംപാറയിൽ 

ഈ വർഷത്തെ ഉഴവൂർ സംഗമം ജൂൺ 21, 22, 23 തീയതികളിൽ കവന്റിയിൽ. ഉഴവൂർക്കാർ എല്ലാ വർഷവും സംഗമത്തിന് ഉഴവൂരുന്നു തന്നെ ആണ് വിശിഷ്ട വ്യക്തികളെ കൊണ്ടുവരുന്നത്. ഈ വർഷവും ഉഴവൂർ സംഗമ സംഘാടകർ കൊണ്ടുവരുന്നത്  സമകാലീയ രാഷ്ട്രീയത്തിൽ ഒത്തിരി തിളങ്ങിനിന്ന ഉഴവൂരിന്റെ സ്വന്തം ഡോക്ടർ സിന്തുമോൾ ജേക്കബ് ആണ് എന്ന പ്രത്യേകതയാണ് ഈ വർഷത്തെ സംഗമത്തിന് ഉള്ളത്. മുൻ രാഷ്ട്രപതി കെ ആർ നാരായണന്റെ ജന്മം കൊണ്ട് പ്രശസ്തി നേടിയ ഉഴവൂരിന്റെ മക്കൾ ജാതി മത ഭേദമെന്യെ ഒന്നിച്ച് കൂടാൻ ഉള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു. മൂന്ന് ദിവസം ഒന്നിച്ച് Coventry Ibis ഹോട്ടലിൽ താമസിച്ച് നാട്ടുവർത്തമാനങ്ങളും, പാട്ടും, ഒക്കെയായി സംഗമം പൊടി പൊടിക്കാൻ കവന്റി ഒരുങ്ങിയിരിക്കുകയാണ്. വിശാലമായ കാർ പാർക്കിംഗ് സൗകര്യം ഉള്ള ബിൻലി ബാൻക്വറ്റ് ഹോളിലാണ് പൊതു പരുപാടി ഒരുക്കിയിരിക്കുന്നത്.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.