അരങ്ങ് 2019

Joby Joseph Valleena

കെസിസി ദുബായുടെ ആഭിമുഖ്യത്തിൽ ജൂൺ മാസം നാലാം തീയതി ദുബായ് ജേക്കബ് ഗാർഡൻ ഹോട്ടൽ വച്ച്  അരങ്ങ് 2019 നടത്തപ്പെട്ടു. ദുബായ് കെസിസി കുടുംബനാഥൻ ശ്രീ ലൂക്കോസ് എരുമേലിക്കരയും മറ്റു കമ്മിറ്റി അംഗങ്ങളും ചേർന്ന് ഭദ്രദീപം കൊളുത്തി കലോത്സവത്തിന് ഉദ്ഘാടനം നിർവഹിച്ചു.ഒന്നു മുതൽ 60 വയസ്സ് വരെ  ഉള്ളവർക്ക് വേണ്ടി നടത്തപ്പെട്ട വിവിധ കലാമത്സരത്തിൽ ഏകദേശം 95 ഓളം ആളുകൾ മാറ്റുരച്ചു.മത്സരങ്ങൾക്ക് മുന്നോടിയായി പരമാവധി പങ്കാളിത്തം വരുത്തുക എന്നതിൻറെ ഉദ്ദേശഫലമായി ദുബായ് ക്നാനായ കുടുംബ യോഗത്തെ താഴെപ്പറയുന്ന 6 കോഡിനേറ്റർമാരുടെ കീഴിൽ മൂന്നു ടീമുകൾ ആയി തിരിച്ചായിരുന്നു മത്സരങ്ങൾ നടത്തപ്പെട്ടത്.ടീം മദർ മേരി – സൈമൺ PC, നിമ്മി സോനുടീം സാരംഗി – സനിൽ പി സി,നിഷാ ജോബിടീം ടാലൻറ്ഷ്യ- ജോസഫ് പി റ്റി, സിനു അലക്സാണ്ടർ .ക്നാനായ  പാരമ്പര്യകലകൾ ആയ മാർഗംകളി,പുരാതന പാട്ട്  മത്സരങ്ങൾ കൂടാതെ ബൈബിൾ ക്വിസ്, ഫാൻസി ഡ്രസ്സ്, പ്രസംഗം, സംഗീതം ,മിസ്റ്റർ ആൻഡ് മിസ് ക്നാ, മോണോ ആക്ട്, എന്നീ മത്സരങ്ങളും ഉണ്ടായിരുന്നു…. രണ്ട് സ്റ്റേജുകളിലായി ഏകദേശം പതിനേഴോളം മത്സരങ്ങൾ നടത്തപ്പെടുകയുണ്ടായി..യുഎഇയിലുള്ള വിവിധ ക്നാനായ സംഘടനകളിലെ  പ്രതിനിധികളും  കലാരംഗത്ത് വളരെ മികവു പുലർത്തുന്ന വിദഗ്ധരും അടങ്ങിയ ജഡ്ജിംഗ് പാനൽ ആയിരുന്നു വിധിനിർണയം നടത്തിയിരുന്നത് .

കുടുംബനാഥൻ  ലൂക്കോസ് എരുമേലിക്കര, സെക്രട്ടറി ജോബി വള്ളിനായിൽ, ട്രഷറർ ബിജുമോൻ ചക്കോ അറക്കൽ , മനു എബ്രഹാം നടുവത്തറ,  വിൻസൻറ് വലിയവീട്ടിൽ , ടോമി സൈമൺ നെടുങ്ങാട്, ബെന്നി ലൂക്കോസ് ഒഴുങ്ങാലീൽ, ജോളിൻ ജോസ് പ്ലാത്താനത്ത് എന്നിവരടങ്ങിയ അഡ്വൈസറി ബോർഡും , ദുബായ് കെസിസി എന്റർടെയ്ൻമെന്റ് കോർഡിനേറ്റേഴ്സ് ആയ കുഞ്ഞുമോൾ ജോസഫ് , എബി തോമസ്, തുഷാർ ജോസ് കണിയാംപറമ്പിൽ എന്നിവരുടെയും ദുബായ് KCYL, KCWA എന്നീ സംഘടനകളുടെയും കൂട്ടായ പ്രവർത്തനത്തിന് ഫലമായിട്ടാണ് ഇത്രയും വിജയകരമായ ഒരു പ്രോഗ്രാം നടത്തിയെടുക്കാൻ സാധിച്ചത്.സമ്മാനദാന ചടങ്ങിന് മുന്നോടിയായി കെ സി സി യുഎഇ ചെയർമാൻ ജോയി സി ആനാലിൽ, കെ സി സി മിഡിലീസ്റ്റ് ചെയർമാൻ ടോമി നെടുങ്ങാട്ട് എന്നിവർ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

മുഖ്യ സ്പോൺസറായ അറബ് സ്കെയിൽ സ്പോൺസർ ചെയ്ത  ഓവറോൾ ചാമ്പ്യൻ ട്രോഫി ടീം ടാലന്റ്ഷ്യക്ക് ദുബായ് കുടുംബനാഥനും മുഖ്യ  സ്പോൺസറെ പ്രതിനിധീകരിച്ച് ശ്രീമതി ഷിജി ബിജു കറുത്തേടത്തും ചേർന്ന് വിജയികൾക്ക് സമ്മാനിച്ചു.നേരിയ പോയിൻറ് കളുടെ വ്യത്യാസത്തിൽ ടീം മദർ മേരി  ഫസ്റ്റ് റണ്ണറപ്പും ടീം സാരംഗി സെക്കൻഡ് റണ്ണേഴ്സ് അപ്പും  കരസ്ഥമാക്കുകയുമുണ്ടായി.ചടങ്ങിൽ അരങ്ങ് 2019ന്റെ മുഖ്യ അവതാരകനും കെസിസി ദുബായ് എന്റർടെയ്ൻമെന്റ് കോഡിനേറ്ററുമായ ആയ ശ്രീ തുഷാർ കണിയാംപറമ്പിലിനെ പ്രത്യേകം പുരസ്കാരം നൽകി ആദരിക്കുകയുമുണ്ടായി.

മത്സരത്തിൽ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും  കരസ്ഥമാക്കിയവർക്ക് ശ്രീ വി സി വിൻസെൻറ് വലിയവീട്ടിൽ ,  ശ്രീ ഷിബു വേലിയാത്ത്  എന്നിവർ സ്പോൺസർ ചെയ്ത ട്രോഫിയും സർട്ടിഫിക്കറ്റുകളും സമ്മാനിക്കുകയും, കുട്ടികളുടെ മത്സരങ്ങൾക്ക്  ഒന്നാം സ്ഥാനം നേടിയവർക്ക് ശ്രീ ജോപ്പൻ ഫിലിപ്പ് മണ്ണാട്ടുപറമ്പിൽ സ്പോൺസർ ചെയ്ത ക്യാഷ് അവാർഡ്  നൽകുകയും ചെയ്തു.കലോത്സവത്തിന് നടത്തിപ്പിനായി ആയി സഹകരിച്ച അറബ് സ്കെയിൽ ഇൻഡസ്ട്രീസ്, പാം ഗാർഡൻസ്, ജെന്നി ഫ്ലവേഴ്സ്, ഹോം ടെക്, റീഫ് മൂവേഴ്സ്, എമിനന്റ് സൈൻസ്, വീ പ്രിൻറിംഗ് എന്നിവർക്കും, ജഡ്ജസിനും കുടുംബനാഥൻ ശ്രീ ലൂക്കോസ് എരുമേലിക്കര അദ്ദേഹത്തിൻറെ പ്രസംഗത്തിൽ പ്രത്യേകം നന്ദി അർപ്പിക്കുകയും  വിജയികൾക്കും പങ്കെടുത്തവർക്കും എല്ലാം പ്രത്യേകം അനുമോദനങ്ങൾ നേരുകയും ചെയ്തു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.