മാതൃദിനത്തിൽ നീറിക്കാട് കെ.സി.വൈ.എൽ അമ്മയ്ക്കൊപ്പം എന്ന ഒത്തുചേരൽ സംഘടിപ്പിച്ചു
മാതൃദിനത്തിൽ പതിവിൽ നിന്നും വ്യത്യസ്തമായി എന്തു ചെയ്യണമെന്നുള്ള ആലോചനയുടെ മറുപടിയായിരുന്നു, നീറിക്കാട്‌ KCYL സംഘടിപ്പിച്ച *അമ്മയ്‌ക്കൊപ്പം* എന്ന ഒത്തുചേരൽ .
അമ്മമാർക്ക് മക്കളോടൊപ്പവും, മക്കൾക്ക് അമ്മമാരോടൊപ്പവും, താങ്കളുടെ ചോദ്യങ്ങളും, ഉത്തരങ്ങളും, സംശയങ്ങളും, പ്രേതീക്ഷകളും, ആഗ്രഹങ്ങളും ഒക്കെ പരസ്പരം പങ്കുവെച്ചു ഒരു സായാഹ്നം . അതായിരുന്നു *അമ്മയ്‌ക്കൊപ്പം*ഏകദേശം 60 ഓളം അമ്മമാരും KCYL അംഗങ്ങളും പങ്കെടുത്ത്‌, അവരവരുടെ അഭിപ്രായങ്ങൾ അവതരിപ്പിച്ചു തന്നെ പരിപാടി വിജയിപ്പിക്കുവാൻ സാധിച്ചു . അതോടൊപ്പം , മാതൃദിനത്തിന്റെ ആശംസകളെഴുതി, ഒരൽപം മധുരവും ചേർത്തു , ഞങ്ങൾ മക്കൾ തന്നെ നിർമ്മിച്ചെടുത്ത ആശംസാകാർഡുകളും അമ്മമാർക്ക് നൽകി .
ഞങ്ങളുടെ ഒരു സ്വപ്ന പദ്ധതി തന്നെയായിരുന്ന അമ്മയ്‌ക്കൊപ്പം വിജയിപ്പിക്കുവാൻ സഹകരിച്ച അച്ചൻ , KCWA, ലീജിയൻ ഓഫ് മേരി അംഗങ്ങൾ , സിസ്റ്റേഴ്സ്, ഡയറക്ടർ ജിം ചേട്ടായി  എല്ലാവർക്കും നന്ദിഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.