സെന്റ് റോക്കീസ് UP സ്കൂളിൽ കോൺവൊക്കേഷൻ സെറിമണി സംഘടിപ്പിച്ചു.
അരീക്കര: ഏഴാം ക്ലാസ് പാസായ കുട്ടികളും രക്ഷിതാക്കളും, അധ്യാപകരും PTA എക്സിക്യൂട്ടീവ് കമ്മറ്റിയും ഒന്നു ചേർന്ന് കോൺവൊക്കേഷൻ സെറിമണി സംഘടിപ്പിച്ചു.
സ്കൂൾ മാനേജർ റവ.ഫാ. ജോർജ് കപ്പുകാലായിൽ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജേഷ് ശശി മുഖ്യ പ്രഭാഷണം നടത്തി. USS വിജയികൾക്ക് ഗ്രാമപഞ്ചായത്തംഗം സണ്ണി പുതിയിടം സമ്മാനങ്ങൾ വിതരണം ചെയ്തു. ഫാ. ഡാലീഷ് കൊച്ചേരിയിൽ, ആൽവിൻ അബ്രാഹം, സിന്ധു സാബു കോയിത്തറ, സ്റ്റീഫൻ ചെട്ടിക്കൻ, ദീപ്തി ബ്ലസൺ, ആഷേർ തോമസ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ സി. ഷീബ SJC സർട്ടിഫിക്കേറ്റുകൾ വിതരണം ചെയ്തുഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.