താരനിബിഢമായ ഇത്തവണത്തെ കൺവെൻഷൻ പുതു ചരിത്രം കുറിക്കും
സാജു  ലൂക്കോസ് 
യു കെ കെ സി എ യുടെ ചരിത്രത്തിലെ ഏറ്റവും മികച്ച കൺവൻഷനാക്കി 2019 കൺവൻഷൻ മാറ്റിയെടുക്കാൻ മലയാളത്തിലെ പ്രശസ്ത പിന്നണി ഗായകരെയും മിമിക്രി കലാകാരമാരെയും പങ്കെടുപ്പിച്ചുകൊണ്ട് കൺവെൻഷൻ വേറിട്ടതാക്കാൻ അതീവ ജാഗ്രതയോ ടെ ദ്രുതഗതിയിലുള്ള പ്രവർത്തനങ്ങൾ സെൻട്രൽ കമ്മറ്റിയംഗങ്ങളുടെയും നാഷണൽ കൗൺസിൽ അംഗങ്ങളുടെയും നേതൃത്വത്തിൽ പുരോഗമിക്കുന്നു. ജൂൺ  8 ന്  നടക്കുന്ന നാഷണൽ കൌൺസിൽ യോഗം കൺവെൻഷന്റെ ഒരുക്കങ്ങൾ വിലയിരുത്തുകയും ഭാവി പ്രവർത്തനങ്ങൾക്ക് അന്തിമരൂപം നൽകുകയും ചെയ്യും. കഴിഞ്ഞ കൺവൻഷനിലും കലാമേളയിലും അഭൂതപൂർവ്വമായ ജനപങ്കാളിത്തത്തോടെ യു കെയിലെ ക്നാനായ മക്കൾ നൽകിയ പിന്തുണയാണ് 18 മതു  കൺവൻഷൻ ഏറ്റവും മികച്ച താക്കണമെന്ന തീരുമാനത്തിന് പിന്നിൽ.
മലയാളത്തിലെ പ്രശസ്ത പിന്നണി ഗായകരും, മിമിക്രി കലാരംഗത്തെ മുടിചൂടാമന്നന്മാരും അടങ്ങിയ താര നിരയാണ് ഇത്തവണ കൺവെൻഷൻ വേദിയിൽ സാംസ്‌കാരിക പരിപാടി മോടികൂട്ടാൻ അണിനിരക്കുന്നത്.  കൺവൻഷനിലെത്തുന്നവർ നിറഞ്ഞ മനസ്സോടെ മടങ്ങണം എന്നതാണ് സംഘാടകരുടെ ലക്ഷ്യം. മിഡ്ലാൻസിലെ പ്രൗഡഗംഭീരമായ ബെഥേൽ കൺവൻഷൻ സെന്റർ വേദിയാക്കിയതിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് ഏറെ എളുപ്പത്തിൽ എത്തി  ചേർന്ന് കൺuവൻഷൻ നഗർ ക്നാനായ സാഗരമാവും എന്നതിൽ സംശയമില്ല.
£500 പൗണ്ടിന്റെ ഡയമണ്ട് എൻട്രി ടിക്കറ്റിന്റെ വില്പന പൂര്ത്തിയാക്കികൊണ്ടു യൂണിറ്റുകളുടെ സഹകരണം പൂർണതോതിൽ ഉറപ്പുവരുത്തിയിരിക്കുകയാണ് UKKCA സെൻട്രൽ കമ്മിറ്റി. കാർ പാർക്കിങ്ങിനുള്ള എല്ലാ സൗകര്യങ്ങളും പൂർത്തിയായി കഴിഞ്ഞു.
അതോടൊപ്പം മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി യുകെയിലെ ക്നാനായക്കാരുടെ ഉത്സവമായ കൺവെൻഷന് ഒരു പുതിയ ചരിത്രം കുറിക്കുമെന്നതിൽ സംശയമില്ല.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.