കുടുംബങ്ങളുടെ വളര്‍ച്ചയില്‍ അമ്മമാരുടെ പങ്ക് വലുത് – തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ

കോട്ടയം: കുടുംബങ്ങളുടെ വളര്‍ച്ചയില്‍ അമ്മമാരുടെ പങ്ക് വലുതാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച മാതൃദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്മമാരെ കരുതുവാനും സംരക്ഷിക്കുവാനും കഴിയുന്നതോടൊപ്പം അവര്‍ക്കായി സമയം മാറ്റിവയ്ക്കുവാനും മാതൃദിനാചരണങ്ങള്‍ പ്രചോദനമാകട്ടെയെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. സോനാ പി.ആര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ലീലാമ്മ ജോസഫ്, റ്റി.സി റോയി, കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. റോയി കാഞ്ഞിരത്തുംമൂട്ടില്‍, പുരുഷ സ്വാശ്രയസംഘം കേന്ദ്രതല ഫെഡറേഷന്‍ പ്രതിനിധി തങ്കച്ചന്‍ വാലേല്‍, വനിതാ ഫെഡറേഷന്‍ പ്രതിനിധി പ്രമുദാ നന്ദകുമാര്‍, കോര്‍ഡിനേറ്റര്‍ മേഴ്‌സി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് ഇടയ്ക്കാട്ട് മേഖലയിലെ കാരിത്താസ് ഗ്രാമത്തിലെ നെജിയ നസീറിനെ ആദരിച്ചു. മാതാക്കള്‍ക്കായി സംഘടിപ്പിച്ച ഭാഗ്യതാരം തിരഞ്ഞെടുപ്പില്‍ കാരിത്താസ് ഗ്രാമത്തിലെ നിര്‍മ്മലാ സുന്ദര്‍ വിജയിയായി തിരഞ്ഞെടുക്കപ്പെട്ടു. ദിനാചരണത്തോടനുബന്ധിച്ച്  നടത്തപ്പെട്ട സെമിനാറിന് കോതനെല്ലൂര്‍ തൂവാനിസ ഡയറക്ടര്‍ ഫാ. ജിബില്‍ കുഴിവേലില്‍ നേതൃത്വം നല്‍കി. കെ.എസ്.എസ്.എസ് ഇടയ്ക്കാട്ട് മേഖലയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ദിനാചരണത്തില്‍ ഇരുനൂറോളം മാതാക്കള്‍ പങ്കെടുത്തു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.