ന്യൂയോർക്ക്  ലോങ് ഐലൻഡ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിലെ മധ്യസ്ഥനായ വിശുദ്ധ എസ്തപ്പാനോസ് പുണ്യാളന്റെ   തിരുന്നാൾ മെയ് 17,18,19 തീയതികളിൽ

അനൂപ് മുകളേൽ (പി.ർ.ഓ.)

ന്യൂയോർക്ക് : ലോങ് ഐലൻഡ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിലെ മധ്യസ്ഥനായ വിശുദ്ധ എസ്തപ്പാനോസ് പുണ്യാളൻ്റെ  തിരുന്നാൾ മെയ് 17,18,19 (വെള്ളി, ശനി, ഞായർ) എന്നീ തീയതികളിൽ ആഘോഷപൂർവം കൊണ്ടാടുന്നു. വിശുദ്ധന്ൻ്റെ അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും ക്ഷണിച്ചുകൊള്ളുന്നു

മെയ്  17(വെള്ളി)

വൈകുന്നേരം 7:30ന് തിരുനാളിനു തുടക്കം കുറിച്ച് ഇടവക വികാരി ഫാ. ജോസ്  തറയ്ക്കലിന്റെ  നേതൃത്വത്തിൽ  കൊടിയേറ്റ്  നടക്കും.  തുടര്‍ന്ന് മാതാവിന്റെ   ഗ്രോട്ടോയിൽ ലതീഞ്ഞും, നൊവേനയും. ശേഷം  മരിച്ചവരെ അനുസ്മരിച്ചുകൊണ്ടുള്ള  വിശുദ്ധ കുർബാനയും നടത്തപ്പെടും.മെയ് 18 (ശനിയാഴ്ച ) വൈകുന്നേരം 5 മണിക്ക് ഫാ. ജോസ് ഓലിക്കരയുടെ മുഖ്യ കാർമികത്വത്തിൽ  നൊവേനയും വിശുദ്ധ ബലിയും (ഫിലാഡൽഫിയ V. A ഹോസ്പിറ്റൽ ചാപ്ലൈൻ). തുടർന്ന് 6:30ന് സ്‌നേഹവിരുന്നും 7.30 നു ഇടവകയിലെ വിവിധ സംഘടനകൾ അവതരിപ്പിക്കുന്ന കലാസന്ധ്യയും ഉണ്ടായിരിക്കുന്നതാണ്.

മെയ് 19 (ഞായർ): രാവിലെ 10 നു ഫാ. റെനി കട്ടേലിൻ്റെ  കാർമികത്വത്തിൽ ആഘോഷമായ റാസ കുർബാന (ക്രൈസ്റ്റ് ദി കിംഗ് ക്നാനായ ഇടവക വികാരി, ന്യൂ ജേഴ്‌സി ). തിരുന്നാൾ സന്ദേശം കോട്ടയം M. S. P. സെമിനാരി റെക്ടർ. ഫാ. സ്റ്റീഫൻ വെട്ടുവേലിൽ നൽകുന്നു. തുടർന്നു ലോങ് ഐലൻഡ് താളലയം അവതരിപ്പിക്കുന്ന വാദ്യഘോഷ ചെണ്ട മേളത്തോടുകൂടി പ്രൗഢഗംഭീരമായ തിരുന്നാൾ പ്രദിക്ഷിണം. അതിനുശേഷം സ്‌നേഹവിരുന്നും . കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കുവാൻ പള്ളിയങ്കണത്തിൽ യൂത്ത് മിനിസ്ട്രിയുടെ മേൽനോട്ടത്തിൽ കാർണിവലും സജ്ജീകരിച്ചിരിക്കുന്നു.വിശുദ്ധ എസ്തപ്പാനോസ്  പുണ്യാളന്റെ   കല്ലും തൂവാല എടുക്കുവാനുള്ള സൗകര്യം ഏവർക്കും ഉണ്ടായിരിക്കും.  ഇടവക വികാരി ഫാ. ജോസ് തറക്കൽ, കൈക്കാരന്മാരായ എബ്രഹാം പുല്ലാനപള്ളി , ജോയി നികരത്തിൽ, സജി ഒരപ്പാങ്കൽ,  പാരിഷ് കൗൺസിൽ സെക്രട്ടറി എബ്രാഹം  തെർവാലകട്ടേൽ, സാക്രിസ്റ്റൻ ജോമോൻ ചിലമ്പത് എന്നിവരുടെ നേതൃത്വത്തിൽ  എല്ലാ ഒരുക്കങ്ങളും പുരോഗമിക്കുന്നു. ഈ വർഷത്തെ പ്രസുദന്തിമാർ സഹോദരങ്ങളായ സജിൻ & സംഗീത സണ്ണി മേക്കാട്ടേൽ ആണ്.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.