ദുബായിൽ അരങ്ങ് ഉണരുകയായി

ദുബായ് ക്നാനായ കുടുംബയോഗത്തിന്റെ നേതൃത്വത്തിൽ അരങ്ങ് 2019 എന്ന പേരിൽ എല്ലാവിധ പ്രായക്കാർക്കും ആയിട്ടുള്ള ഒരു കലോത്സവം ജൂൺ നാലാം തീയതി റമദാൻ അവധിയോടനുബന്ധിച്ച് ബർദുബായ് ജേക്കബ് ഗാർഡൻ ഹോട്ടലിൽ വെച്ച് അരങ്ങേറുന്നു. കുടുംബയോഗത്തെ ഭൂപ്രകൃതിയുടെ അടിസ്ഥാനത്തിൽ സാരംഗി , മദർ മേരി, ടാലൻഷ്യ എന്ന പേരുകളിൽ 3 സോണുകളായി തിരിച്ച് സോണൽ കോർഡിനേറ്റേഴ്സിന്റ നേതൃത്വത്തിൽ കലോത്സവത്തിനുള്ള പ്രാരംഭ നടപടികൾ തുടങ്ങി കഴിഞ്ഞു.

സോണൽ കോർഡിനേറ്റേഴ്സ്:

ടീം സാരംഗി : സനിൽ പിസി, നിഷാ ജോബി വ ള ളീനായിൽ.
ടീം മദർ മേരി : സൈമൺ പി സി , നിമ്മി സോനു .
ടീo ടാലന്റ്ഷ്യ: ജോസഫ് പി ടി , സിനു അലക്സാണ്ടർ.
കുടുംബ നാഥൻ ശ്രീ ലൂക്കോസ് എരുമേരിലക്കയുടെ നേതൃത്വത്തിൽ കുടുംബയോഗം എന്റർടെയ്ൻമെന്റ് കോർഡിനേറ്റർസ് ആയ തുഷാർ ജോസ് , എബി തോമസ് , കുഞ്ഞുമോൾ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ഒരു ടീം പരിപാടിയുടെ വിജയത്തിനായി പിന്നണിയിൽ പ്രവർത്തിച്ചു വരുന്നു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.