അമ്മത്തണലിൽ ഇത്തിരിനേരം” മാതൃദിനാഘോഷം സംഘടിപ്പിച്ചു

കോട്ടയം:കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് മാതൃദിനാഘോഷം ‘അമ്മത്തണലിൽ ഇത്തിരിനേരം’ എന്ന പേരിൽ സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനാ ബിനു നിർവ്വഹിച്ചു. ഏറ്റുമാനൂർ മുനിസിപ്പൽ ചെയർമാൻ ജോർജ്ജ് പുല്ലാട്ട് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് അസി. സെക്രട്ടറി ഫാ. മാത്യൂസ് വലിയപുത്തൻപുരയിൽ,  പ്രോഗ്രാം ഓഫീസർ ഷൈല തോമസ്, കോർഡിനേറ്റർ മേരി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. ദിനാചരണത്തോടനുബന്ധിച്ച് മാതൃത്വത്തിന്റെ മഹനീയത എന്ന വിഷയത്തെ ആസ്പദമാക്കി ഫാമിലി കൗൺസിലർ ജയ്‌നമ്മ സ്റ്റീഫൻ സെമിനാർ നയിച്ചു. ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കെ.എസ്.എസ്.എസ് നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ദിനാചരണത്തിൽ കെ.എസ്.എസ്.എസിന്റെ വിവിധ മേഖലകളിൽ നിന്നായുള്ള ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാക്കൾ പങ്കെടുത്തു. ദിനാചരണത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങളും കലാപരിപാടികളും നടത്തപ്പെട്ടു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.