കെ സി വൈ എൽ അതിരൂപതാ അത്‌ലറ്റിക്‌സ് സമാപിച്ചു.
കെ സി വൈ എൽ  സുവർണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പിറവത്ത്  സംഘടിപ്പിച്ച കോട്ടയം അതിരൂപതാതല അത്‌ലറ്റിക്‌സ്നു വിരാമമായി.മെയ്‌ 11നു വിവിധ ഫൊറോനകളിൽ നിന്ന്  വിജയികൾ മാറ്റുരച്ച മത്സരത്തിൽ കരിങ്കുന്നം,പിറവം,ഞീഴൂർ എന്നീ യൂണിറ്റുകളും ചുങ്കം, പിറവം, കടുത്തുരുത്തി എന്നീ ഫൊറോനകളും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.വിജയികളായ ടീമുകൾക്കുള്ള സമ്മാനദാനം  ശ്രീ. ബിബീഷ് ഓലിക്കമുറിയിൽ, ശ്രീ. ജോമി കൈപ്പാറേട്ട് എന്നിവർ നിർവഹിച്ചു. അതിരൂപതാ ചാപ്ലയിൻ ഫാ. സന്തോഷ്‌ മുല്ലമംഗലത്ത്, ഫൊറോനാ ചാപ്ലയിൻ ഫാ. സിബിൻ കൂട്ടുകല്ലുങ്കൽ,ഷെല്ലി ആലപ്പാട്ട്, സി. ലേഖ, അതിരൂപതാ ഭാരവാഹികളായ സ്റ്റെഫി കപ്ലങ്ങാട്ട്, ജിനി ജിജോ ഫൊറോനാ പ്രസിഡന്റ്‌ ജിറ്റോമോൻ തങ്കച്ചൻ  തുടങ്ങിയവർ നേതൃത്വം നൽകി.    പങ്കെടുത്ത എല്ലാവർക്കും ഒപ്പം ടൂർണമെന്റ് ഏറ്റെടുത്ത് നടത്തിയ പിറവം ഫൊറോനാ- യൂണിറ്റ് സമിതികൾക്കും മത്സരങ്ങൾക്കായി അക്ഷീണം പ്രയത്‌നിച്ച ഓരോരുത്തർക്കും അതിരൂപതാ സമിതിയുടെ ഹൃദയം നിറഞ്ഞ നന്ദി അർപ്പിക്കുന്നു.
  എന്ന്,     
         ജോമി കൈപ്പാറേട്ട്
     (അതി.ജന.സെക്രട്ടറി)
   ബിബീഷ് ഓലിക്കമുറിയിൽ
        (അതി.പ്രസിഡന്റ്)
 ഫാ.സന്തോഷ് മുല്ലമംഗലത്ത്
       (അതി.ചാപ്ലയിൻ)ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.