മാതൃത്വത്തിന്റെ മഹനീയത വിളിച്ചോതി മാതൃദിനാഘോഷം സംഘടിപ്പിച്ചു

കോട്ടയം: അന്താരാഷ്ട്ര മാതൃദിനത്തിന് മുന്നോടിയായി മാതൃത്വത്തിന്റെ മഹനീയത വിളിച്ചോതി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മാതൃദിനാഘോഷം സംഘടിപ്പിച്ചു. കടുത്തുരുത്തി സെന്റ് മേരീസ് ചര്‍ച്ച് ഹാളില്‍ സംഘടിപ്പിച്ച ദിനാഘോഷത്തിന്റെ ഉദ്ഘാടനം കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡ് മെമ്പര്‍ ജിന്‍സി എലിസബത്ത് നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് കടുത്തുരുത്തി മേഖലാ ഡയറക്ടര്‍ റവ. ഫാ. എബ്രഹാം പറമ്പേട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.  കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, കടുത്തുരുത്തി ഗ്രാമതല പ്രസിഡന്റ് ലാലി ജോസ്, കെ.എസ്.എസ്.എസ് സൗഹൃദവേദി കേന്ദ്രതല സെക്രട്ടറി ജോയ്‌സ് തോമസ്, കോര്‍ഡിനേറ്റര്‍ ലൈല ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് കെ.എസ്.എസ്.എസ് കടുത്തുരുത്തി മേഖലയിലെ ഏറ്റവും പ്രായമുള്ള മാതാവായ മറിയക്കുട്ടി ജോസഫിനെ ആദരിച്ചു. ദിനാചരണത്തോടനുബന്ധിച്ച് നടത്തപ്പെട്ട സെമിനാറിന് കോതനെല്ലൂര്‍ തൂവാനിസ ഡയറക്ടര്‍ ഫാ. ജിബില്‍ കുഴിവേലില്‍ നേതൃത്വം നല്‍കി. കെ.എസ്.എസ്.എസ് കടുത്തുരുത്തി മേഖലയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ദിനാചരണത്തില്‍ മുന്നൂറോളം മാതാക്കള്‍ പങ്കെടുത്തുഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.