വിസിറ്റേഷന്‍ സന്ന്യാസിനി സമൂഹം; പ്രഥമ വ്രതവാഗ്‌ദാനം മെയ്‌ 13-ന്‌

കോട്ടയം: വിസിറ്റേഷന്‍ സന്ന്യാസിനി സമൂഹാംഗങ്ങളായ അമല ജോസ്‌ ഏലംതാനത്ത്‌ കരിങ്കുന്നം, നിത്യാമോള്‍ എബ്രാഹം വാര്‍ണാകുഴിയില്‍, പൂക്കയം എന്നിവരുടെ പ്രഥമ വ്രതവാഗ്‌ദാനവും ജൂനിയര്‍ സിസ്റ്റേഴ്‌സായ അഖില പതിയകം ഒളശ, ജെറീന വെള്ളക്കട മണ്ണൂര്‍, ജെലിന്‍ മണ്ണാന്തറ ഒളശ, ജൂലിയറ്റ്‌ പാഴൂക്കുന്നേല്‍ പയ്യാവൂര്‍ വലിയപള്ളി, ബ്രിജിത്‌ വെട്ടിക്കല്‍ പയ്യാവൂര്‍ വലിയപള്ളി എന്നിവരുടെ നിത്യവ്രതവാഗ്‌ദാനവും മെയ്‌ 13-ന്‌ എസ്‌.എച്ച്‌.മൗണ്ട്‌ ആശ്രമ ദൈവാലയത്തില്‍ നടക്കും. രാവിലെ 10-ന്‌ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന ശുശ്രൂഷയില്‍ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌ സന്ദേശം നല്‌കും.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.