മാതൃദിനാഘോഷം സംഘടിപ്പിച്ചു

കോട്ടയം: അന്താരാഷ്ട്ര മാതൃദിനത്തിന് മുന്നോടിയായി മാതൃത്വത്തിന്റെ മഹനീയതി വിളിച്ചോതി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മാതൃദിനാഘോഷം സംഘടിപ്പിച്ചു. മോനിപ്പള്ളി സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ച് പാരീഷ് ഹാളില്‍ സംഘടിപ്പിച്ച ദിനാഘോഷത്തിന്റെ ഉദ്ഘാടനം ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി രാജു നിര്‍വ്വഹിച്ചു. മോനിപ്പള്ളി ഗ്രാമവികവികസന സമിതി പ്രസിഡന്റ് ഫാ. കുര്യന്‍ തട്ടാറുകുന്നേല്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ആമുഖ സന്ദേശം നല്‍കി. കെ.എസ്.എസ്.എസ് പുരുഷസ്വാശ്രയസംഘ കേന്ദ്രതല ഫെഡറേഷന്‍ ട്രഷറര്‍ ബാബു സ്റ്റീഫന്‍ പുറമടത്തില്‍, കോര്‍ഡിനേറ്റര്‍മാരായ ബെസ്സി ജോസ്, മേരി ഫിലിപ്പ്, സൗമ്യ ജോയി എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് ഏറ്റവും കൂടുതല്‍ തലമുറ കണ്ട മാതാക്കളായ അരീക്കര ഗ്രാമത്തിലെ ഏലിയാമ്മ ചാക്കോ, അമനകര ഗ്രാമത്തിലെ മേരി മാത്യു എന്നിവരെ ആദരിച്ചു. കൂടാതെ നിര്‍ദ്ധന രോഗികളെ സഹായിക്കുന്നതിനായി കെ.എസ്.എസ്.എസ് വിഭാവനം ചെയ്തിരിക്കുന്ന ചൈതന്യ ജീവകാരുണ്യ നിധി ചികിത്സാ സഹായ വിതരണവും നടത്തപ്പെട്ടു. ദിനാചരണത്തോടനുബന്ധിച്ച് നടത്തപ്പെട്ട സെമിനാറിന് ഫാ. കുര്യന്‍ തട്ടാറുകുന്നേല്‍ നേതൃത്വം നല്‍കി. കെ.എസ്.എസ്.എസ് ഉഴവൂര്‍ മേഖലയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ദിനാചരണത്തില്‍ മുന്നൂറോളം മാതാക്കള്‍ പങ്കെടുത്തുഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.