ചിക്കാഗോ ക്‌നാനായ കാത്തലിക്‌ സൊസൈറ്റിയുടെ യുവജനോത്സവം ജൂണ്‍ 1 ന്

ചിക്കാഗോ: ക്‌നാനായ കാത്തലിക്‌ സൊസൈറ്റിയുടെ ഈ വര്‍ഷത്തെ യുവജനോത്സവം ജൂണ്‍ മാസം 1-ാം തീയതി ശനിയാഴ്‌ച രാവിലെ 8 മുതല്‍ ഡെസ്‌പ്ലയിന്‍സിലുള്ള ക്‌നാനായ സെന്ററില്‍വച്ച്‌ നടത്തുന്നതാണ്‌. സബ്‌ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ എന്നീ മൂന്ന്‌ വിഭാഗങ്ങളില ആയിരിക്കും മത്സരങ്ങള്‍. 2019 മെയ്‌ മാസം 1-ാം തീയതി, പഠിക്കുന്ന സ്‌കൂളിലെ ക്ലാസ്‌ നില അനുസരിച്ചായിരിക്കും കുട്ടികളുടെ വിഭാഗങ്ങള്‍ തീരുമാനിക്കുക. നൃത്ത-നൃത്ത്യേതര വിഭാഗങ്ങളില്‍പ്പെട്ട 30 ല്‍പരം ജനങ്ങളിലായി ഏകദേശം 500-ല്‍ പരം കുട്ടികള്‍ പങ്കെടുക്കുമെന്ന്‌ പ്രതീക്ഷിക്കുന്നതായി കെ.സി.എസ്‌. ഭാരവാഹികള്‍ അറിയിക്കുന്നു. പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ മെയ്‌മാസം 20 ന്‌ മുന്‍പായി രജിസ്‌ട്രേഷന്‍ ഫോം പൂരിപ്പിച്ച്‌ [email protected] എന്ന ഇ-മെയിലില്‍ അയയ്‌ക്കേണ്ടതാണ്‌. രജിസ്‌ട്രേഷന്‍ ഫോം, മത്സര നിബന്ധനകളുടെ കെ.സി.എസിന്റെ വെബ്‌സൈറ്റില്‍ നിന്ന്‌ ലഭിക്കുന്നതാണ്‌. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. visit www.kcschicago.com/youthfestival.

മികച്ച വിഥികര്‍ത്താക്കളും കുറ്റമറ്റ സംവിധാനങ്ങളും ഈ വര്‍ഷത്തെ യൂത്ത്‌ ഫെസ്റ്റിവലിന്റെ പ്രത്യേകത ആയിരിക്കുമെന്ന്‌ കെ.സി.എസ്‌. എന്റര്‍ടയിന്‍മെന്റ്‌ കമ്മിറ്റി ചെയര്‍മാന്‍ ലിന്‍സണ്‍ കൈതമലയില്‍ അറിയിച്ചു. ലിന്‍സണോടൊപ്പം മിഷാന്‍ ഇടുക്കുതറ, ജോസ്‌ ആനമല, നിധിന്‍ പടിഞ്ഞാത്ത്‌ എന്നിവരും എന്റന്‍ടയിന്‍മെന്റ്‌ കമ്മറ്റിയില്‍ പ്രവര്‍ത്തിക്കുന്നു.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ മത്സരാര്‍ത്ഥികളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനായി, ഏറ്റവും കൂടതല്‍ കുട്ടികള്‍ പങ്കെടുക്കുന്ന കെ.സി.എസ്‌. വാര്‍ഡിനും ഏറ്റവും കൂടുതല്‍ പോയിന്റ്‌ നേടുന്ന വാര്‍ഡിനും എവര്‍റോളിംഗ്‌ ട്രോഫി നല്‍കുന്നതാണെന്ന്‌ കെ.സി.എസ്‌. പ്രസിഡന്റ്‌ ഷിജു ചെറിയത്തില്‍ അറിയിക്കുന്നു. വൈസ്‌ പ്രസിഡന്റ്‌ ജയിംസ്‌ തിരുനെല്ലിപറമ്പില്‍, സെക്രട്ടറി റോയി ചേലമലയില്‍, ജോ. സെക്രട്ടറി ടോമി എടത്തില്‍, ട്രഷറര്‍ ജറിന്‍ പൂതക്കരി, ലജിസ്ലേറ്റീവ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ മാറ്റ്‌ വിളങ്ങാട്ടുശ്ശേരി, മറ്റ്‌ ബോര്‍ഡ്‌ അംഗങ്ങള്‍ എന്നിവര്‍ പരിപാടികളുടെ ക്രമീകരണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കും.
റോയി ചേലമലയില്‍
സെക്രട്ടറി, കെ.സി.എസ്‌.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.