18-ാമത് കണ്‍വെന്‍ഷന്‍ അനശ്വരമാക്കാന്‍ യുകെകെസിഎ ഇളമുറക്കാരുമായി കൈകോര്‍ക്കുന്നു

യുകെകെസിഎയുടെ യുവജന പ്രസ്ഥാനമായ യുകെകെസിവൈഎല്‍, യുകെകെസിഎ രൂപീകൃതമായപ്പോള്‍ മുതല്‍ പല പ്രബല യൂണിറ്റുകളിലും പ്രവര്‍ത്തനം തുടങ്ങിയിരുന്നുവെങ്കിലും ദേശീയ തലത്തില്‍ പ്രവര്‍ത്തനക്ഷമമാകുന്നത് 2011 ഫെബ്രുവരി 6-ാം തിയതിയാണ്. അന്ന് മിഡ് വെയില്‍സില്‍ വെച്ച് സുബിന്‍ ഫിലിപ്പ് ആദ്യ പ്രസിഡന്റായ സെന്‍ട്രല്‍ കമ്മിറ്റി നിലവില്‍ വന്നു. പിന്നീട് അങ്ങോട്ട് ഊര്‍ജ്ജസ്വലരായ പല കമ്മിറ്റികളും മാറി മാറി വന്നു. യുകെകെസിവൈഎല്‍ എന്ന യുവജന പ്രസ്ഥാനം യുകെയിലുടനീളം 40 യൂണിറ്റുകളായി അതിന്റെ ഉത്തുംഗ ശൃഗത്തിലെത്തി നില്‍ക്കുകയാണ്. 2019 ഏപ്രില്‍ 6-ാം തിയതി യുകെകെസിഎ കമ്യൂണിറ്റി സെന്ററില്‍ വെച്ചു നടന്ന നാഷണല്‍ കൗണ്‍സില്‍ 2019-20 കാലഘട്ടത്തിലേക്കുള്ള സെന്‍ട്രല്‍ കമ്മിറ്റിയംഗങ്ങളെ ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തു. ഇന്നത്തെ യുകെകെസിവൈഎല്‍ ആണ് നാളത്തെ യുകെകെസിഎ എന്ന് ബോധ്യമുള്ള ഇപ്പോഴത്തെ യുകെകെസിഎ സെന്‍ട്രല്‍ കമ്മിറ്റി ഈ യുവപ്രതിഭകള്‍ക്ക് സര്‍വാത്മനായുള്ള പിന്തുണയര്‍പ്പിച്ചു.

പ്രൗഢോജ്ജ്വലമായ യുകെകെസിഎ കണ്‍വെന്‍ഷന് ജൂണ്‍ 29-ാം തിയതി ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ കൊടിയുയരുമ്പോള്‍ മുതല്‍ തങ്ങളുടേതായ സംഭാവന നല്‍കി പ്രവര്‍ത്തിക്കുന്നതു കാണുമ്പോള്‍ ആര്‍ക്കും വേട്ടയാടാന്‍ വിട്ടുകൊടുക്കാതെ പുത്രവാത്സല്യം സ്ഫുരിച്ചു നില്‍ക്കുന്ന കുടുംബബന്ധത്തിന്റെ പരിച്ഛേദമായി മാറുന്ന ഊഷ്മള സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയാവും ഓരോ ക്‌നാനായക്കാരനും കണ്‍കുളിര്‍ക്കെ കാണാന്‍ പോകുന്നത്.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.