മാര്‍ഗംകളിയില്‍ കെ.കെ.സി.എ ടീമിന് ഒന്നാംസ്ഥാനം

കുവൈറ്റ്സിറ്റി: സീറോ മലങ്കര റീത്തിന്റെ രജത ജൂബിലിയോടനുബന്ധിച്ച് നടത്തിയ മാര്‍ഗംകളി മത്സരത്തില്‍ കുവൈറ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ ടീം ഒന്നാം സ്ഥാനം നേടി. മരിയ ടൈറ്റസ് പടപ്പന്‍മാക്കിലിന്റെ (ഉഴവൂര്‍) നേതൃത്വത്തിലുള്ള ടീമാണ് ഒന്നാംസ്ഥാനം നേടിയത് . ആന്‍മരിയ റെജി കുന്നൂപ്പറമ്പില്‍ ചാമക്കാല, ആര്‍ലിന്‍ റെജി കാനാട്ട് ശ്രീപുരം, പ്രസില്ല മനോജ് പൂഴിക്കുന്നേല്‍ സംക്രാന്തി,ജോവാന ജോസഫ് തേക്കുംകാലായില്‍ കല്ലറ, ഡിയോണ ജയേഷ് തോട്ടനാനിയില്‍ കരിങ്കുന്നം, ലിനറ്റ് ജോസഫ് പൂവക്കുളത്ത് തേറ്റമല, മെറിന്‍ ജോര്‍ജ് പൂതൃക്കയില്‍ തോട്ടറ, ഏയ്ഞ്ചല്‍ മരിയ ഷിബു പാലപ്പറമ്പില്‍ കല്ലറ എന്നിവരായിരുന്നു ടീം അംഗങ്ങള്‍.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.