സെന്റ് ജോസഫ് ക്‌നാനായ ചാപ്ലൈന്‍സി (ലണ്ടന്‍) തിരുനാള്‍

ലണ്ടന്‍:   തിരുക്കുടുംബത്തിന്റെ നാഥനും തിരുസഭയുടെ സംരക്ഷകനും തൊഴിലാളികളുടെ മദ്ധ്യസ്ഥനും, നമ്മുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനുമായ വി. യൗസേപ്പിതാവിന്റെ തിരുനാള്‍ 2019 മെയ് 3,4 തീയതികളില്‍ ഭക്തിയോടും വിശ്വാസനിറവിലും ആഘോഷിക്കുവാന്‍ നിശ്ചയിച്ചിരിക്കുന്നു. തിരുക്കര്‍മ്മങ്ങളില്‍ ഭക്തിപൂര്‍വ്വം പങ്കെടുത്ത് വി. യൗസേപ്പിതാവിന്റെ മദ്ധ്യസ്ഥംവഴി ദൈവാനുഗ്രഹം പ്രാപിക്കുവാന്‍    ഏവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു. പ്രോഗ്രാം : 2019 മെയ് 3 വെള്ളിയാഴ്ച 6.00 പി.എം. : കൊടിയേറ്റ്, ലദീഞ്ഞ് വി. കുര്‍ബാന, വി. യൗസേപ്പിതാവിന്റെ നൊവേന 2019 മെയ് 4 ശനി:  9.45 എ.എം.: പ്രസുദേന്ദിവാഴ്ച, രൂപം എഴുന്നള്ളിക്കല്‍, ലദീഞ്ഞ്, 10.00 എ.എം.:ആഘോഷമായതിരുന്നാള്‍ റാസ, മുഖ്യകാര്‍മ്മികന്‍, ഫാ. സഞ്ചു കൊച്ചുപറമ്പില്‍, സഹ കാര്‍മ്മികര്‍: ഫാ. സജി തോട്ടത്തില്‍, ഫാ. ജോസ് തേക്കുനില്‍ക്കുന്നതില്‍, തിരുന്നാള്‍ സന്ദേശം:ഫാ. സജി തോട്ടത്തില്‍. 12.30 പി.എം.:തിരുന്നാള്‍ പ്രദക്ഷിണം. 1.15 പി.എം.:വി. കുര്‍ബാനയുടെ ആശീര്‍വ്വാദം.1.30പി.എം.:സ്‌നേഹവിരുന്ന്. 2.30 പി.എം.:കലാസായാഹ്നം. സെന്റ് ജോസഫ് സണ്ടേസ്‌കൂള്‍ അണിയിച്ചൊരുക്കുന്ന വിവിധ കലാപരിപാടികള്‍ .   തിരുനാള്‍ ദിവസം നേര്‍ച്ചകാഴ്ചകള്‍ അര്‍പ്പിക്കുന്നതിനും വി. യൗസേപ്പിതാവിന്റെ പുഷ്പവടി, കഴുന്ന്, മുടി എന്നിവ എഴുന്നള്ളിക്കുന്നതിനും അടിമ വയ്ക്കുന്നതിനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.    ഫാ. ഷാജി കൂട്ടുങ്കല്‍ (ചാപ്ലയന്‍), മാത്യു വില്ലുതറ (കണ്‍വീനര്‍), കൈക്കാരന്മാര്‍ : സജി ഉതുപ്പ്‌കൊപ്പഴയില്‍, ജോര്‍ജ് പാറ്റിയാല്‍, ജോബി ചരളിയില്‍.

Attachments areaഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.